*കേരളത്തിലെ മെഹ്ഫിൽ- ഇ - സമ മ്യൂസിക് ബാന്റ് രാജസ്ഥാൻ കബീർ സംഗീത യാത്രയിൽ
- Posted on October 06, 2025
- News
- By Goutham prakash
- 259 Views
*സി.ഡി. സുനീഷ്*
കലഹമല്ല നിർമ്മലമായ സ്നേഹം എന്ന സന്ദേശവുമായ എല്ലാ നവരാത്രി കാലത്തും നടക്കുന്ന രാജസ്ഥാൻ കബീർ സംഗീത യാത്രയിൽ,മെഹ്ഫിൽ- ഇ - സമ മ്യൂസിക് ബാന്റ് സംഗീത വിരുന്നൊരുക്കി ശ്രദ്ധേയമായി.
കബീർ, ബുള്ളേ ശ, സൂഫി പാട്ടുകളുടെ ആവിഷ്ക്കാരവുമായി നടത്തി വരുന്ന രാജസ്ഥാൻ കബീർ സംഗീത യാത്രയിൽ കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു സംഗീത ബാന്റിന് അവസരം ലഭിച്ചത്.
കലഹവും വിദ്വേഷവും ഇരുൾ പടർത്തുന്ന ഇക്കാലത്ത് സംഗീതത്തിലൂടെ ഒരു സംസ്കാരിക പ്രതിരോധം എന്ന നിലയിലാണ് രാജസ്ഥാൻ കബീർ സംഗീത യാത്ര ബിക്കാനാ റിലെ മലാങ്ങ് ഫൗണ്ടേഷൻ നടത്തി വരുന്നത്.
കേരളത്തിലെ ചെറുപ്പക്കാരുടെ ഈ സംഗീത കൂട്ടായ്മയുടെ സാന്നിദ്ധ്യം ശ്രദ്ധേയവും ഞങ്ങൾ നടത്തുന്ന മൂല്യവത്തായ സന്ദേശ യാത്രക്ക് സർഗ്ഗാത്മകമായ കരുത്ത് നൽകിയെന്ന് സംഘാടകനും കബീർ സംഗീത യാത്രയുടെ അമരക്കാരനുമായ ഗോപാൽ സിങ്ങ് പറഞ്ഞു.
ഡൽഹി ആസ്ഥാനമായുള്ള ഒരു സൂഫി-ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീത സംഘമാണ് മെഹ്ഫിൽ-ഇ-സമ. പ്രധാനമായും കേരളത്തിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ ഉൾപ്പെടുന്നു. 2015 ഡിസംബറിൽ ഡൽഹിയിലെ ജാമിയ നഗറിൽ ജാവേദ് അസ്ലമും ഇർഫാൻ എറൂത്തും ചേർന്ന് സ്ഥാപിച്ച ഈ സംഘം ഇന്ത്യയിലും വിദേശത്തുമായി 300-ലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. സൂഫി, ഖവാലി, ഗസലുകൾ, ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം എന്നിവ അവരുടെ ശേഖരത്തിൽ ഉൾപ്പെടുന്നു, പ്രേക്ഷകരുടെ മാനസികാവസ്ഥയെ സ്വാധീനിച്ച പ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജവഹർലാൽ നെഹ്‌റു സർവകലാശാല, കൊച്ചി-മുസിരിസ് ബിനാലെ, കേരള സാഹിത്യോത്സവം തുടങ്ങിയ പ്രധാന വേദികളിലും മെഹ്ഫിൽ-ഇ-സമയിലും പ്രശസ്തരായിട്ടുണ്ട്, നുസ്രത്ത് ഫത്തേ അലി ഖാൻ, ആബിദ പർവീൻ, എ.ആർ. റഹ്മാൻ തുടങ്ങിയ ഇതിഹാസങ്ങളുടെ കാലാതീതമായ കൃതികൾ അവതരിപ്പിച്ചുകൊണ്ട് ഈ സംഘത്തിന്റെ സംഗീത പ്രയാണം ഒരു നദിയൊഴുകും പോലെ പ്രവഹിക്കുകയാണ്...
രാജസ്ഥാൻ കബീർ സംഗീത യാത്രയിൽ ആദ്യമായി പങ്കെടുക്കുമ്പോൾ ഏറെ ആശങ്ക ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ വലിയ പ്രോത്സാഹനം ഞങ്ങൾക്ക് കിട്ടിയപ്പോൾ
കൂടുതൽ ആത്മ വിശ്വാസത്തോടെ ഞങ്ങൾക്ക് പാടാൻ കഴിഞ്ഞുവെന്ന്
പ്രധാന ഗായകനും ഗ്രൂപ്പ് ലീഡറുമായ
ഇർഫാൻ എരൂത്ത് പറഞ്ഞു.
ഇർഫാൻ എരൂത്തിനൊപ്പം
ഹാർമോണിയം വായിക്കുന്ന
ജാവേദ് അസ്ലം,
തബല
സമീൽ സിക്കാനി,
കീ ബോർഡ് സൽമാനും
മറ്റു സംഘാഗങ്ങൾ അർജുൻ സുരേഷ്,
സൗണ്ട് എൻ ജീനയർ സൽജാസ്,
കോറസ് ഗായകരായി
റാഹിൽ റഹ്മാൻ,ബാസിൽ ബഷീർ)
സിബിൽ എസ് ചാക്കോ
നഷീദയുമാണുള്ളത്.
വിദ്വേഷവും കലഹവുമല്ല എന്ന അർത്ഥവത്തായ സന്ദേശ വഴിയിൽ സംഗീത പ്രയാണം നടത്തുന്ന ഈ
കൂട്ടായ്മInstagram:
Official Page: @mehfilesamaa
Irfan Erooth: @irfanerooth
Jawed Aslam:Youtube:
http://www.youtube.com/irfanerooth എന്നീ സാമൂഹ്യ മാധ്യമങ്ങൾ വഴി ഫോളോ ചെയ്യാം.
