ഐശ്വര്യ ലക്ഷ്മിയുടെ ‘അർച്ചന 31 നോട്ടൗട്ട്’ ടീസർ പുറത്ത്
- Posted on October 02, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 272 Views
അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘അർച്ചന 31 നോട്ടൗട്ട്’ ടീസർ റിലീസ് ചെയ്തു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്.
ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ. അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തിൽ ഐശ്വര്യ എത്തുന്നത്. രമേശ് പിഷാരടി, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് താരങ്ങൾ.
അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം.