രാജ്യത്ത് പുതിയ നികുതി പരിഷ്കാരം: ഏപ്രിൽ മുതൽ പ്രാബല്യത്തിൽ, ആദായനികുതി നടപടികൾ ഇനി ലളിതമാകും.

സി.ഡി. സുനീഷ്


ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റിലാണ് 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആദായനികുതി നിയമത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. നിലവിലുള്ള സങ്കീർണ്ണതകൾ ഒഴിവാക്കി നികുതി നിയമങ്ങൾ ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.




വാഹനാപകടങ്ങളിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിഹാരത്തുകയെ ഇനി മുതൽ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. കൂടാതെ, 17 തരം കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. വിദേശയാത്രകൾക്കും വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിനുമുള്ള ടി.സി.എസ് (TCS) നിരക്ക് 5 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറച്ചു. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതിയിലും ഇളവുണ്ട്. വിദേശ മലയാളി ഉൾപ്പെടെയുള്ള എൻ.ആർ.ഐകൾക്ക് ഇന്ത്യയിലെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനുള്ള നികുതി കുറച്ചു. കൂടാതെ കാപക്സ് (Capex) നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് 5 വർഷത്തെ നികുതി ഇളവും ലഭിക്കും. ഐ.ടി മേഖലയ്ക്ക് കരുത്തേകാൻ ക്ലൗഡ് സർവീസുകൾക്ക് 2047 വരെ ‘ടാക്സ് ഹോളിഡേ’ പ്രഖ്യാപിച്ചു.


ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ജൂലൈ 31 ആണ്. റിട്ടേൺ ഫയൽ ചെയ്ത ശേഷവും വിവരങ്ങളിൽ തിരുത്തലുകൾ വരുത്താൻ സൗകര്യമുണ്ടാകും. ചെറിയ പിഴവുകൾക്ക് കടുത്ത ശിക്ഷയ്ക്ക് പകരം പിഴ മാത്രം ഈടാക്കാനാണ് തീരുമാനം. വിദേശത്തുള്ള സ്വത്തുക്കൾ വെളിപ്പെടുത്താൻ 6 മാസത്തെ സാവകാശമാണ് നൽകിയിട്ടുള്ളത്. വരുമാനം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ധനകമ്മി ജി.ഡി.പിയുടെ 4.5 ശതമാനത്തിലേക്ക് എത്തിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like