എച്ച്.എല്‍.എല്‍. ലൈഫ്‌കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിക്ക് മികച്ച വ്യാവസായിക സുരക്ഷാ പുരസ്‌കാരം
- Posted on March 05, 2025
- News
- By Goutham prakash
- 128 Views
തിരുവനന്തപുരം : ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് (കേരള), വന്‍കിട വ്യാവസായിക വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ 2024 ലെ മികച്ച വ്യാവസായിക സുരക്ഷാ അവാര്‍ഡ് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിക്ക് ലഭിച്ചു. ദേശീയ സുരക്ഷാ ദിനമായ മാര്‍ച്ച് 4ന് തിരുവനന്തപുരം കെ.റ്റി.ഡി.സി മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍, കേരള സഹകരണ, ദേവസ്വ, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവനില്‍ നിന്നും ശ്രീ. വി. കുട്ടപ്പന്‍പ്പിള്ള, എച്ച്എല്‍എല്‍ എസ്‌വിപി (ടെക്നിക്കല്‍ & ഓപ്പറേഷന്‍സ്) & ജിബിഡിഡി ഇന്‍ചാര്‍ജ്, അവാര്‍ഡ് ഏറ്റു വാങ്ങി. മികച്ച സുരക്ഷാ ഉദ്യോഗസ്ഥനായി ഫാക്ടറിയിലെ സേഫ്റ്റി & എന്‍വയോണ്‍മെന്റ് വിഭാഗം സീനിയര്‍ മാനേജര്‍ ഗോകുല്‍ വി ബാബുവിനെയും, മികച്ച സേഫ്റ്റി വര്‍ക്കറായി പേരൂര്‍ക്കട ഫാക്ടറി ജീവനക്കാരനായ ഗംഗാധരന്‍ നായര്‍ കെപിയെയും തിരഞ്ഞെടുത്തു. മീഡിയം കാറ്റഗറിയില്‍, എച്ച്എല്‍എല്‍ ആക്കുളം ഫാക്ടറി ജീവനക്കാരനായ എന്‍ അജീഷിനെ മികച്ച സേഫ്റ്റി വര്‍ക്കറായും തിരഞ്ഞെടുത്തു.
