35 ദേശീയ അവാർഡ് ജേതാക്കളുടെ കലാപ്രകടനങ്ങൾ; സംസ്കൃത സർവ്വകലാശാല ഒരുങ്ങുന്നു

  • Posted on February 25, 2023
  • News
  • By Fazna
  • 151 Views

കാലടി (എറണാകുളം): കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ അവാർഡ് ജേതാക്കളായ പ്രതിഭകളുടെ കലാപ്രകടനങ്ങൾക്ക് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസ് ആതിഥ്യം വഹിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തുന്ന സംഗീത, നാടക, നൃത്ത കലാപ്രതിഭകളെ സ്വീകരിക്കുവാനും അവരുടെ കലാപ്രകടനങ്ങൾ വീക്ഷിക്കുവാനുളള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. പൊതുജനങ്ങൾക്കും കലാപ്രകടനങ്ങൾ ആസ്വദിക്കുവാനും അവരുമായി സംവദിക്കുവാനുമുളള സൗകര്യമുണ്ട്. മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിലും കൂത്തമ്പലത്തിലുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ജാനകി മിഠായിവാല (ഹിന്ദുസ്ഥാനി വോക്കൽ മ്യൂസിക്), രാജേഷ് പ്രസന്ന, ഋഷഭ് പ്രസന്ന (ഹിന്ദുസ്ഥാനി ഇൻസ്ട്രമെന്റൽ മ്യൂസിക് ഫ്ലൂട്ട്), ജ്ഞാനേശ്വർ ആർ, ദേശ്‍മുഖ് (ഹിന്ദുസ്ഥാനി ഇൻസ്ട്രമെന്റൽ മ്യൂസിക് - പഖവാങ്ക്), കെ. എസ്. വിഷ്ണുദേവ് (കർണാടിക് വോക്കൽ മ്യൂസിക്), ജി. ചന്ദ്രശേഖര ശർമ്മ (കർണാടിക് ഇൻസ്ട്രമെന്റൽ-ഘടം), ഉപ്പളാപ് നാഗമണി (കർണാടിക് ഇൻസ്ട്രമെന്റൽ മ്യൂസിക് (മാൻഡോലിൻ), അനന്ത ആർ. കൃഷ്ണൻ (കണ്ടമ്പററി മ്യൂസിക്), സംഗ്രാം സുഹാസ് ഭണ്ഡാരി (വക്കാരി കീർത്തനം), പവിത്ര കൃഷ്ണഭട്ട് (ഭരതനാട്യം), രുദ്ര ശങ്കർ മിശ്ര (കഥക്), ഇ. എസ്. ആദിത്യൻ (കഥകളി), അവിജിത് ദാസ് (കുച്ചിപ്പുടി), ദീപ്ജ്യോതി ദാസ്, ദീപാങ്കർ അരന്ധര (സത്രിയ), വിനോദ് കെവിൻ ബച്ചൻ (ഒഡീസ്സി), വി. ദുർഗദേവി (കരകാട്ടം), ഹസർ അലി (ഡാൻസ് മ്യൂസിക്), സുനിൽ സുങ്കാര (കഥക്) ഹീമാൻശു ദ്വിവേദി (സംവിധാനം), ഭാഷ സുംബ്‍ളി (സംവിധാനം), കൈലാശ് കുമാർ (സംവിധാനം), റൂബി ഖാത്തൂൺ (അഭിനയം), സ്വാതിവിശ്വകർമ്മ (നാടകം), ഇഷിത ചക്രവർത്തി സിംഗ് (നാടകം), മൂൺമൂൺ സിംഗ് (അഭിനയം), വൈശാലി യാദവ് (തമാശ, മഹാരാഷ്ട്ര), രേഷ്മ ഷാ (നാടോടിസംഗീതം, ഉത്തരാഖണ്ഡ്), ഒലി ജെറാംഗ് (നാടോടിസംഗീതവും നൃത്തവും, അരുണാചൽപ്രദേശ്) മൈഥിലി താക്കൂർ (നാടോടി സംഗീതം), അസിൻ ഖാൻ (നാടോടി സംഗീതം, രാജസ്ഥാൻ), പി. സുരേഷ് (നാടോടി സംഗീതം, പുതുച്ചേരി), പുരാൻ സിംഗ് (നാടോടി സംഗീതം, ഉത്തരാഖണ്ഡ‍്), ബിനോദ് കുമാർ മഹോ (നാടോടിനൃത്തം, ജാർഖണ്ഡ്) ലിതൻ ദാസ് (പാരമ്പര്യ പാവ നിർമ്മാണം, തൃപുര) എന്നിവരുടെ കലാപ്രകടനങ്ങളാണ് നടക്കുക. കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ ഡോ. സന്ധ്യ പുരേച, സെക്രട്ടറി അനീഷ് പി. രാജൻ എന്നിവർ ഫെസ്റ്റിവലിന് നേതൃത്വം നൽകും.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like