ഇന്‍ക്ലൂസീവ് വ്യവസായവത്കരണമാണ്സര്‍ക്കാരിന്‍റെ അജണ്ട- പി രാജീവ്

കൊച്ചി: 


എല്ലാവരെയും ഉള്‍ക്കൊള്ളുന്ന (ഇന്‍ക്ലൂസീവ്) വ്യവസായവത്കരമാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ഐഡിസിയുടെ സഹകരണത്തോടെ സിഐഐ കേരള ഘടകം സംഘടിപ്പിച്ച അസെന്‍റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ മൂന്ന് നഗരമേഖലകള്‍ കേന്ദ്രീകരിച്ച് മാത്രം വ്യവസായം വന്നിരുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട്, കാസര്‍കോഡ്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ പോലും വ്യവസായപാര്‍ക്കുകളിലൂടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് വന്നിരിക്കുന്നത്. നാനോ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് കേരളത്തിന്‍റെ നട്ടെല്ല്. വ്യവസായമേഖലയെ ഉത്തേജിപ്പിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍, ഭേദഗതികള്‍, കാമ്പസ് വ്യവസായപാര്‍ക്കുകള്‍ പോലുള്ള പുതിയ ഉദ്യമങ്ങള്‍ എന്നിവ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാനുളള പരിശ്രമത്തിന്‍റെ ഭാഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


സംരംഭ വര്‍ഷത്തോടനുബന്ധിച്ച് കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച മൂന്നരലക്ഷം സംരംഭങ്ങളില്‍ നാല്‍പത് ശതമാനം വനിതാ ഉടമസ്ഥരാണെന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

സംരംഭക സൗഹൃദത്തില്‍ കേരളം ഏറ്റവും മികച്ചതാണെന്നത് സ്വന്തം അനുഭവമാണെന്ന് ചടങ്ങില്‍ സംസാരിച്ച വിവിധ സംരംഭകര്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍ അവസാനിപ്പിച്ച് കേരളത്തില്‍ ഉത്പാദനയൂണിറ്റ് ആരംഭിച്ച അനുഭവമടക്കം അവര്‍ പങ്കുവച്ചു. കേരളത്തിന്‍റെ സംരംഭക സൗഹൃദ പരിപാടികള്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള വ്യവസായസമൂഹത്തിലേക്ക് പ്രചരിപ്പിക്കാന്‍ സിഐഐ പോലുള്ള സംഘടനകള്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.


വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍, എം ഡി എസ് ഹരികിഷോര്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, സിഐഐ വൈസ് ചെയര്‍പേഴ്സണും ഫെഡറല്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും റിടെയില്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍, സിഐഐ കേരള ചെയര്‍മാനും മഞ്ഞിലാസ് ഫുഡ് ടെക്കിന്‍റെ ഉടമയുമായ വിനോദ് മഞ്ഞില തുടങ്ങിയവര്‍ സംബന്ധിച്ചു.


ഹൈക്കോണ്‍ ഇന്ത്യ ലിമിറ്റഡ് സിഎംഡി ക്രിസ്റ്റോ ജോര്‍ജ്ജ്, നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സിന്‍റെ ഡയറക്ടര്‍ സന്ദിത് അറുമുഖന്‍ തണ്ടാശേരി, ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് എം ഡി നിമിഷാ ജെ വടക്കന്‍, സോള്‍വ് പ്ലാസ്റ്റിക് പ്രൊഡക്ട്സ് എംഡി സുധീര്‍ കുമാര്‍, ട്രാന്‍സ്മിയോ സ്ഥാപകന്‍ സാഹില്‍ സണ്ണി എന്നിവര്‍ സ്വന്തം സംരംഭക വിജയകഥ പങ്ക് വച്ചു.


നര്‍ച്ചേര്‍ഡ് കേരള പേവിംഗ് ദി വേ ഫോര്‍ ഗ്ലോബല്‍ ലെഗസി എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഇസ്റ്റേണ്‍ ട്രെഡ്സ് ചെയര്‍മാന്‍ നവാസ് മീരാന്‍, വികെസി ഫുട്ഗിയര്‍ സിഎംഡി വി കെ സി റസാഖ്, വിട്ടല്‍ കാഷ്യൂവിന്‍റെ എംഡി സന്തോഷ് കാമത്ത്, സിന്തൈറ്റ് ഗ്രൂപ്പ് എംഡി അജു ജേക്കബ്, പി കെ സ്റ്റീല്‍ കാസ്റ്റിംഗ്സ് ജോയിന്‍റ് എംഡി കെ ഇ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like