മഴ മുന്നറിയിപ്പ്: കൊച്ചി കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂം തുറക്കുന്നു

ദുരിതാശ്വാസ ക്യാമ്പുകള്‍ ആവശ്യമനുസരിച്ച് സജ്ജമാക്കും. പ്രത്യേക സ്ക്വാഡുകള്‍ വെളളക്കെട്ട് ഒഴിവാക്കാന്‍ രംഗത്തുണ്ടാകും

ബുധനാഴ്ച മുതല്‍ അതിതീവ്ര മഴ പ്രവചിച്ചിട്ടുളള സാഹചര്യത്തില്‍ കൊച്ചി നഗരസഭ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഇന്ന് മേയറുടെ അദ്ധ്യക്ഷതയില്‍ കൊച്ചി സമാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. ഷാനവാസ് ഐ.എ.എസ്., റവന്യൂ വകുപ്പ്, നഗരസഭ എഞ്ചിനീയര്‍മാര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്‍റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക സംവിധാനങ്ങളോടെയുളള കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കാറ്റും മഴയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്. വിഷയങ്ങളില്‍ അടിയന്തിര പരിഹാരം കാണുന്നതിന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗവും, ആരോഗ്യ വിഭാഗവും പൂര്‍ണ സജ്ജമായി മുഴുവന്‍ സമയവും രംഗത്തുണ്ടാകും. ആവശ്യമെങ്കില്‍ റവന്യൂ, ഫയര്‍ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പുകളുടെ സേവനവും ലഭ്യമാക്കും.

നഗരത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്ന കാനകള്‍ കാല്‍നട യാത്രക്കാര്‍ക്കും, ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയാകാതെ നോക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ ആവശ്യമനുസരിച്ച് സജ്ജമാക്കും. പ്രത്യേക സ്ക്വാഡുകള്‍ വെളളക്കെട്ട് ഒഴിവാക്കാന്‍ രംഗത്തുണ്ടാകും.

യോഗത്തില്‍ നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ്, മരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഡിക്സണ്‍ എന്നിവരും പങ്കെടുത്തു. 20.10.2021 ന് ഉച്ചമുതല്‍ തന്നെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തമാരംഭിക്കും.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍

1. 94957 28516

2. 94957 28416

ഇടുക്കി ഡാം തുറന്നു

Author
ChiefEditor

enmalayalam

No description...

You May Also Like