കേരളത്തിൻറെ വളർത്തു പുത്രി ആസാമിലേക്ക് തിരുവനതപുരം.

കേരളത്തിന്റെ വളർത്തു പുത്രിയായി അഞ്ചു മാസക്കാലം തിരുവനന്തപുരം ശിശുക്ഷേമ സമിതി ബാലികാ മന്ദിരമായ വീട്ടിൽ കഴിഞ്ഞ 13 വയസ്സുകാരി അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം  ചേർന്ന് ജീവിതം ആഹ്ലാദമാക്കാൻ ആസാമിലേക്ക് തിരിച്ചു. 


അഞ്ചു മാസം മുമ്പ് തിരുവനന്തപുരത്ത് വാടക വീട്ടിൽ നിന്നും പിണങ്ങി വീടു വിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ടു ദിവസത്തിനകം വിശാഖപട്ടണത്തു നിന്നും കേരള പോലീസ് തിരികെയെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞ പെൺകുട്ടിയെ സ്കൂളിൽ ചേർത്ത് പഠനം തുടരാനും അവസരമൊരുക്കി. സമിതിയിലെ അമ്മമാർക്കും കൂട്ടുകാർക്കുമൊപ്പം കളിചിരികളോടെ സന്തോഷം പങ്കിട്ട കുട്ടി ആസാമിലെ അച്ഛനുമമ്മയ്ക്കുമൊപ്പം പോകാനുള്ള ആഗ്രഹം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം സി.ഡബ്ല്യൂ.സി. ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം കുട്ടിയെ നാട്ടിലെത്തിക്കാൻ ഉത്തരവു നൽകി. കുട്ടിക്ക് സമിതിയിലെ കൂട്ടുകാരും അമ്മമാരും സമിതി ഭാരവാഹിയും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകി. ജി.എൽ. അരുൺഗോപി ശിശുക്ഷേമ സമിതിയുടം ഉപഹാരം കൈമാറി. അഡ്വ. ഷാനിബാ ബീഗം, കെ. ജയപാൽ, മീര ദർശക്, ഒ.എം. ബാലകൃഷ്ണൻ, വേണുഗോപാൽ എന്നിവർ ആശംസകൾ അറിയിച്ചു.വിമാന മാർഗ്ഗം കുട്ടി നാളെ ആസാമിൽ എത്തും.

Author
Citizen Journalist

Goutham prakash

No description...

You May Also Like