*എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം: രാഷ്ട്രപതി
- Posted on August 15, 2025
- News
- By Goutham prakash
- 63 Views

*സി.ഡി. സുനീഷ്*
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
ഭരണഘടനയും ജനാധിപത്യവും പരമോന്നതമാണ്. ജനാധിപത്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. പിന്നാക്കമായി നിന്ന സംസ്ഥാനങ്ങള്‍ പുരോഗമന പാതയിലെത്തി. വിഭജനത്തിന്റെ നാളുകള്‍ മറക്കരുതെന്ന് വിഭജന ഭീതി ദിനത്തെ പരാമര്‍ശിച്ച് രാഷ്ട്രപതി പറഞ്ഞു.