മലയാളിയുടെ ഉണക്കമീൻ പ്രണയത്തിന് മങ്ങലേക്കുന്ന പിന്നാമ്പുറ രഹസ്യങ്ങൾ

കർണ്ണാടക : പണ്ട് മുതൽ മലയാളിയുടെ ഭക്ഷണത്തിലെ പ്രധാനപ്പെട്ട വിഭവമാണ് ഉണക്കമീൻ. കേരളത്തിലേക്ക് ടൺ കണക്കിന് ഉണക്കമീൻ വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. ഉണക്കമീൻ സംസ്കരണം വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന്  കണ്ടെത്തി. മനുഷ്യ വിസർജ്യം കലർന്ന, ദുർഗന്ധം വമിക്കുന്നവെള്ളത്തിലിട്ട് മീൻ കഴുകിയാണ്  മംഗളൂരു തുറമുഖത്തൊക്കെ ഉണക്കമീൻ സംസ്കരിക്കുന്നതെന്ന് മാധ്യമങ്ങൾ കണ്ടെത്തി. വൃത്തിഹീനമായ കൽഭരണികളിൽ ഇട്ട് ഉപ്പുരട്ടിയശേഷം നിലത്തിട്ടാണ് മീൻ ഉണക്കുന്നത്. ഉണക്കാൻ ഇട്ടിരിക്കുന്ന മീനുകളുടെ മുകളിലൂടെ പട്ടികൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്  സ്ഥിരം കാഴ്ചയാണെന്ന് തുറമുഖത്തെത്തുന്ന ജനങ്ങൾ പറയുന്നു. യാതൊരുവിധ  ഭക്ഷ്യവസ്തു പരിശോധനയും ഇല്ലാതെയാണ് ഇത്തരത്തിൽ സംസ്കരിച്ചെടുക്കുന്ന ഉണക്കമീൻ കേരളത്തിൽ എത്തിച്ചേരുന്നത്. കേരളത്തിൽ എത്തിച്ചേരുന്ന ഉണക്കമീൻ ഭൂരിഭാഗവും കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ സംസ്കരിച്ചെടുക്കുന്ന ഇത്തരം ഉണക്ക മീനുകൾ ഉപയോഗിക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

കേരളത്തിന് പുറത്ത് പല കടൽത്തീരങ്ങളിലും ഗുണമേന്മയുള്ള പച്ച മത്സ്യങ്ങൾ വിൽപ്പന നടത്തിയതിനുശേഷം ,ബാക്കി  വരുന്ന മത്സ്യങ്ങളാണ് മുക്കുക ദ്വീപിൽ കൊണ്ടുവന്ന് ഉണക്കമീനാക്കുന്നത്. ഉണക്കമീൻ സംസ്കരണത്തിനു വേണ്ടി ബീഹാർ, ഉത്തർപ്രദേശ്  ഇവിടങ്ങളിൽ നിന്നെ ത്തുന്ന   സ്ത്രീകളാണ്  ജോലി എടുക്കുന്നത്.

അഴുക്കു നിറഞ്ഞ നിലത്തു കൂട്ടിയിട്ടാണ് ഇവർ മീൻ മുറിക്കുന്നത്. മീൻ കഴുകുന്നത് മനുഷ്യവിസർജ്യവും മാലിന്യവും കലർന്ന വെള്ളത്തിലാണെന്ന ഞെട്ടിക്കുന്ന വസ്തുത   മാധ്യമങ്ങൾ കണ്ടെത്തി. കർണാടക ഫിഷറീസ് വകുപ്പൊ,മംഗളൂരു മുനിസിപ്പാലിറ്റിയോ, ആരോഗ്യവിഭാഗമൊ ഒരു പരിശോധനയും ഇവിടെ നടത്താറില്ല.

അതിർത്തി കടന്ന് കേരളത്തിൽ എത്തുന്ന ഉണക്കമീനുകൾ നമ്മൾ സ്വാധോ കഴിക്കുന്നത് എന്തുറപ്പിലാണ് എന്ന് തീരുമാനമെടുക്കേണ്ട സമയം വിദൂരത്തല്ല.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like