*സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരം ഐ ബി സതീഷ് എം.എൽ.എക്ക്

 *സി.ഡി. സുനീഷ്* 


പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരത്തിന് *ഐ ബി സതീഷ് എംഎൽഎ* അർഹനായി. കഴിഞ്ഞ ഒമ്പതുവർഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി *കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ്ഐ ബി സതീഷ് എംഎൽഎയെ പുരസ്കാര ജേതാവാക്കിയത്.* ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍. ജൂൺ അഞ്ചിന് രാവിലെ 10.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങില്‍ *മുഖ്യമന്ത്രി പിണറായി വിജയൻ* പുരസ്കാരം സമ്മാനിക്കും.


ഭൂമിമിത്രസേന ക്ലബ് പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍ കുമാര്‍, കേരള നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണ കുമാര്‍, യുണിസെഫ് ചെന്നൈ സോഷ്യല്‍ പോളിസി വിഭാഗം ചീഫ് കെ എല്‍ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനീല്‍ പമിടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ടെക്‌നിക്കല്‍ സെഷനുകളും നടക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like