പ്രവാസി വ്യവസായിയുടെ കൊലപാതകം; 4 പേർ പിടിയിൽ
- Posted on December 06, 2024
- News
- By Goutham prakash
- 170 Views
കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി
അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ
മന്ത്രവാദിനിയടക്കം 4 പേർഅറസ്റ്റിലായി.
ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനി
കൂളിക്കുന്ന് സ്വദേശി ഷമീന, ഭർത്താവ്
ഉളിയത്തടുക്ക സ്വദേശിഉബൈസ്, പൂച്ചക്കാട്
സ്വദേശി അസ്നിഫ, കൊല്യ സ്വദേശി ആയിഷ
എന്നിവരാണ് പിടിയിലായത്.
മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ച്നൽകാമെന്ന്
പറഞ്ഞ് അബ്ദുൽ ഗഫൂറിൽ നിന്ന് 596
പവൻ സ്വർണ്ണം തട്ടിയെടുത്ത സംഘം ഇത്
തിരിച്ച്നൽകാതിരിക്കാനായിരുന്നു കൊല
നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
2023 ഏപ്രിൽ 14 നാണ് ഷാർജയിൽ
ബിസിനസ് നടത്തുന്ന അബ്ദുൾ ഗഫൂർ
പൂച്ചക്കോട്ടെ വീട്ടിൽ മരിച്ച
നിലയിൽകണ്ടെത്തിയത്. സ്വർണ്ണം
ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് അബ്ദുൽ
ഗഫൂറിൻ്റെ വീട്ടിൽ വച്ച് സംഘം മന്ത്രവാദം
നടത്തി. ഭാര്യയേയും മക്കളെയും
ബന്ധുവീടുകളിലേക്ക് പറഞ്ഞ് വിട്ടായിരുന്നു
മന്ത്രവാദം. സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന്
പറഞ്ഞ്ബന്ധുക്കളിൽ നിന്നുൾപ്പെടെ
സമാഹരിച്ച സ്വർണ്ണമായിരുന്നു
ഉണ്ടായിരുന്നത്. മന്ത്രിവാദത്തിന് തൊട്ടടുത്ത
ദിവസം ഗഫൂറിനെകട്ടിലിൽ നിന്ന് വീണ്
മരിച്ചനിലയിൽ കണ്ടെത്തി.
സ്വാഭാവിക മരണമെന്നായിരുന്നു വീട്ടുകാർ
ആദ്യം കരുതിയത്. എന്നാൽ സ്വർണ്ണം
നൽകിയ ബന്ധുക്കളുൾപ്പെടെ
ഇതന്വേഷിച്ച്വന്നതോടെ സംശയം തോന്നിയ
മകൻ നൽകിയ പരാതിയിൽ മൃതദേഹം
പുറത്തെടുത്ത് പോസ്റ്റ്മോർട്ടം
നടത്തിയപ്പോഴാണ്തലക്ക് പുറകിലേറ്റ
ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്.
പിന്നാലെ പ്രത്യേക സംഘത്തെ രൂപീകരിച്ച്
പൊലീസ്നടത്തിയ അന്വേഷണത്തിലാണ്
ആഭിചാരക്രിയക്കിടെ സ്വർണ്ണം തട്ടിയെടുത്ത്
ഗഫൂറിനെ തല
ചുമരിലിടിച്ച്കൊലപ്പെടുത്തുകയായിരുന്നുവെ
ന്ന് കണ്ടെത്തിയത്. തട്ടിയെടുത്ത സ്വർണം
അറസ്റ്റിലായ ആയിഷ മുഖേന വിവിധ
ജ്വല്ലറികളിൽവിറ്റതായാണ് സൂചന. സംഘം
കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും
പൊലീസ് അന്വേഷിക്കുന്നുണ്ട്.
