കൊച്ചി വിമാനത്താവളത്തിൽ 4 കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി കസ്റ്റംസ് എ.ഐ.യു പിടിച്ചെടുത്തു


*സി.ഡി. സുനീഷ്*


 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൊച്ചി കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് (AIU) രാജ്യത്തെ ഏറ്റവും സജീവമായ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകളിൽ ഒന്നെന്ന റെക്കോർഡ് ശക്തിപ്പെടുത്തിക്കൊണ്ട്,  4 കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.




 


2025 ഓഗസ്റ്റ് 26-ന്, ബാങ്കോക്കിൽ നിന്ന് ക്വാലാലംപൂർ വഴി മലേഷ്യൻ എയർലൈൻസ് വിമാനമായ MH 0108-ൽ എത്തിയ തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ  സെബി ഷാജു എന്ന യാത്രക്കാരനെ AIU ഉദ്യോഗസ്ഥർ തടഞ്ഞു. പ്രൊഫൈലിംഗിന്റെ അടിസ്ഥാനത്തിൽ, യാത്രക്കാരനെ എക്സിറ്റിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സൂക്ഷ്മപരിശോധനക്കു വിധേയമാക്കിയപ്പോൾ ഇതിൽ നിന്നും ഏകദേശം 4 കോടി രൂപ വിപണി വില വരുന്ന  4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (KAAPA) ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കുറ്റവാളിയായ  ഈ യാത്രക്കാരൻ, കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സമ്മതിച്ചു.


 




ചീഫ് കമ്മീഷണർ  എസ്. കെ. റഹ്മാൻ, കമ്മീഷണർ ഡോ. ടി. ടിജു, ജോയിന്റ് കമ്മീഷണർ  ശ്യാം ലാൽ, ഡെപ്യൂട്ടി കമ്മീഷണർ (AIU) ശ്രീ റോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം  നടത്തിയത്.  അസിസ്റ്റന്റ് കമ്മീഷണർ ശ്രീ പോൾ പി. ജോർജും സംഘവുമാണ് വിജയകരമായി യാത്രക്കാരനെ പിടികൂടിയത് .




 


കഴിഞ്ഞ ഒരു വർഷത്തിനിടെ, കൊച്ചിൻ കസ്റ്റംസ് എ.ഐ.യു. തുടർച്ചയായി ശ്രദ്ധേയമായ എൻഫോഴ്‌സ്‌മെന്റ് ഫലങ്ങൾ കൈവരിച്ചു വരികയാണ്.  ഇതുവരെ, 20 കേസുകളിലായി 101 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.





ഈ കേസിൽ  കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ പിന്തുണയോടെ കൂടുതൽ അന്വേഷണം നടക്കുന്നു.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like