ബത്തേരി ടൗണിലടക്കം ഭീതി പരത്തിയ ആനയെ മയക്കു വെടി വെച്ചു.
- Posted on January 09, 2023
- News
- By Goutham Krishna
- 503 Views

ബത്തേരി (വയനാട്) : കഴിഞ്ഞ ദിവസം ബത്തേരി ടൗണിലക്കം ഭീതി പരത്തിയ അരശിയാനയെന്നറിയപ്പെടുന്ന ആനയെ ഒടുവിൽ ഡോ. അരുൺ സഖറിയയുടെ നേത്രത്വത്തിലുള്ള ഇന്ന് രാവിലെ മയക്കുവെടി വെച്ചു. ജനവാസ മേഖലകളിൽ കടന്ന് ചെന്ന് ഏറെ ഭീതി പരത്തിയ ആനയെ മയക്കു വെടി വെക്കാൻ വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു.