മത്സ്യങ്ങൾക്കുളള ഹെർബൽ നാനോ ഫീഡിന് 45 ലക്ഷം രൂപയുടെ അന്താരാഷ്ട്ര ഗ്രാന്റ് നേടി കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ
- Posted on December 31, 2024
- News
- By Goutham prakash
- 167 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ സയൻസസ് സ്കൂൾ, മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പുന്നടത്ത് പ്രീതം ഇ. യ്ക്ക് അന്താരാഷ്ട്ര സഹകരികളുടെ സഹകരണത്തിൽ എഎസ്ഇഎഎൻ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൻറെ ധനസഹായത്തോടെ പ്രോജക്ട് ഗ്രാന്റ് ലഭിച്ചു. 2 വർഷം ദൈർഘ്യമുളള ഈ പ്രോജക്ടിന് ₹45 ലക്ഷം രൂപയാണ് തുകയായി ലഭിച്ചത്. തായ്‌ലൻഡിലെ ചുലോം കോൺ സർവകലാശാല, ബയോടെക്‌നോളജി സെന്റർ ഓഫ് ഹോ ചി മിൻ സിറ്റി, വിയറ്റ്നാം, മലേഷ്യയിലെ യൂണിവേഴ്‌സിറ്റി ഓഫ് പുത്ര. എന്നിവർ ചേർന്ന് എഎസ്ഇഎഎൻ-ഇന്ത്യ സയൻസ് ആൻഡ് ടെക്നോളജി ഡെവലപ്മെന്റ് ഫണ്ടിന്റെ (AISTDF) പിന്തുണയോടെ മത്സ്യങ്ങളുടെ ആരോഗ്യവും വളർച്ചയും അഭിവൃദ്ധിപ്പെടുത്താനൈയി ഹെർബൽ നാനോ ഫീഡ് വികസിപ്പിച്ചെടുക്കുന്നതിനായുളള പ്രോജക്ടിനാണ് ഗ്രാന്റ് ലഭിച്ചത്.
ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലുമുള്ള മത്സ്യ-ചെമ്മീൻ കൃഷി വ്യവസ്ഥകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനായി നാനോ ടെക്നോളജിയുടെ അടിസ്ഥാനത്തിൽ പോളിഹെർബൽ ഫീഡ് ഫോർമുലകൾ വികസിപ്പിച്ച് മത്സ്യങ്ങൾക്കും ചെമ്മീനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് പ്രോജക്ടിൻറെ ലക്ഷ്യം. മത്സ്യ-ചെമ്മീൻ കൃഷിയിൽ സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയൽ, ഫംഗൽ സാംക്രമികരോഗ പ്രശ്നങ്ങൾക്ക് നാനോ ഫീഡ് പരിഹാരം കണ്ടെത്തുന്നു. ഫീഡ് ഡെലിവറിക്ക് മുന്നേറ്റം നൽകുന്ന ഒരു നൂതന നാനോബയോടെക്നോളജി പ്ലാറ്റ്‌ഫോം രൂപപ്പെടുത്താനും, ഉയർന്ന പോളിഹെർബൽ ഫീഡുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, പ്രാഥമിക രോഗബാധ തടയാനും, ഫലപ്രദമായ വാക്‌സിനുകളും സാമ്പത്തികപരമായ ഫീഡ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനും ഈ പ്രോജക്ട് സഹായകമാകുന്നു.
സ്വന്തം ലേഖകൻ.
