കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
- Posted on January 12, 2023
- News
- By Goutham Krishna
- 255 Views

തിരുവനന്തപുരം: കെൽട്രോണിൽ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സിസിടിവി ടെക്‌നിഷ്യൻ, വെബ് ഡിസൈനിംങ് ആന്റ് ഡെവലപ്‌മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംങ്, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവർ പാളയത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.