ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി

ഡ്വഞ്ചർ സ്പോർട്സിനും അഡ്വഞ്ചർ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് കേരളത്തിത്തിന്റേത് 

28ആമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. ചാമ്പ്യൻഷിപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഡ്വഞ്ചർ സ്പോർട്സിനും അഡ്വഞ്ചർ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണ് കേരളത്തിന്റേതെന്നും ആ സാധ്യതയെ ഉയർത്തിക്കാട്ടാനുള്ള വേദിയാണ് ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാമ്പ്യൻഷിപ്പിന് ആതിഥ്യംവഹിക്കാൻ സാധിച്ചതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹസിക സൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ചാമ്പ്യൻഷിപ് 2024 ജനുവരിയോടെ പുണരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ,  ശശി തരൂർ എംപി, ഡി.കെ. മുരളി എംഎൽഎ, ഏഷ്യന്‍ സൈക്ലിങ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിങ്, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനിന്ദര്‍പാല്‍ സിങ് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാര്‍, കേരള സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി ബി.ജയപ്രസാദ് തുടങ്ങിയവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായിക താരങ്ങളും ഒഫീഷ്യലുകളും ഉദ്ഘാടനപ്പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളോടെയാണ് ഉദ്ഘാടനചടങ്ങ് ആരംഭിച്ചത്.

രാവിലെ 9 മണിക്ക് പൊന്മുടിയിലെ ചാമ്പ്യൻഷിപ് വേദിയിൽ ടൂറിസം,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.  ക്രോസ് കൺട്രി, ഡൗൺഹിൽ മത്സരങ്ങളുടെ പരിശീലന മത്സരങ്ങളാണ് ആദ്യം. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസമായ ഇന്ന് ക്രോസ് കൺട്രി റിലെ മത്സരങ്ങളുടെ ഫൈനലുകളാണ് പ്രധാന ആകർഷണം. രാവിലെ 11 മുതൽ രണ്ടുമണിവരെയാണ് ഫൈനൽ മത്സരങ്ങൾ. ഫൈനൽ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനത്തോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിക്കും. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസമായ നാളെ  പുരുഷന്മാരുടെയും വനിതകളുടെയും എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും.

Author
No Image
Journalist

Dency Dominic

No description...

You May Also Like