ഗോത്രവർഗ്ഗക്കാർക്കെല്ലാം ആധികാരികൾ രേഖകൾ ഉറപ്പാക്കി വയനാട്

കൽപ്പറ്റ: റേഷൻ കാർഡോ മറ്റ് ആധികാരികളുടെ ഇല്ലാത്ത ഗോത്ര നിവാസികൾക്ക് ആധികാരിക രേഖകൾ  ഉറപ്പാക്കി ജില്ലാ ഭരണകൂടം. 64 ,670 ഗുണഭോക്താക്കൾക്ക് 1,42 ,563 സേവനങ്ങൾ ആണ് നൽകിയത്. 22036 രേഖകൾ ഡിജി ലോക്കറിലായി. ഇത്രയും നാൾ ചുവപ്പ് നാടയിൽ കുടുങ്ങിയും, ഓഫീസ് കയറി ഇറങ്ങി മടുത്തും സ്മാർട്ട് ഫോൺ സൗകര്യവും നെറ്റ് വർക്കും ഇല്ലാതെയും ആണ് നമുക്ക് ന്യായീകരിക്കാം ,പക്ഷേ ഇത്രയും നാൾ എന്തു കൊണ്ടാണ് ഇവർക്ക് രേഖകൾ കിട്ടാതിരുന്നതാണ് എന്ന വലിയ ചോദ്യം ഉണ്ടായിരിക്കുമ്പോഴും രേഖകൾ ഇപ്പോൾ ലഭ്യമായത് ചരിത്ര നേട്ടം തന്നെയാണ്. ഇന്ത്യയിൽ ആദ്യമായി ജില്ല ഉണ്ടാക്കിയ ഈ നേട്ടം മറ്റ് ജില്ലകളിലേക്കും  വ്യാപിച്ച്കൊണ്ടിരിക്കയാണിപ്പോൾ ഗോത്ര ജനതക്ക് എ .ബി.സി. ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യൂമെൻ്റ് ഡിജിറ്റലൈസേഷൻ) കാമ്പ് വഴി റേഷൻ കാർഡ് 15796 ,ആധാർ 31252, ജനന സർട്ടിഫിക്കറ്റ് 11300 ,ഇലക്ഷൻ ഐ.ഡി. 2 22488 ,ബാങ്ക് എക്കൗണ്ട് 7258 ,വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 7790 ഡിജി ലോക്കർ 22888, ആരോഗ്യ ഇൻഷൂറൻസ് 2337, ഇ.ഡിസ്ട്രിക് സേവനം 12797, പെൻഷൻ 1379, മറ്റ് സേവനങ്ങൾ 7278. ആകെ നൽകിയ സേവനങ്ങൾ 142563 ആകെ. ഗുണഭോക്താക്കൾ 64670. ആസ്പിരിയേഷൻ ജില്ലയായ വയനാടിന് അഭിമാനമകാരമായ നേട്ടമാണ് ഇതെങ്കിലും എല്ലാവർക്കും എല്ലാ ആധികാരിക രേഖകളും സർക്കാർ  സേവനങ്ങളും താമസം വിനാ ലഭ്യമാകുമ്പോൾ മാത്രമാണ് ജനാധിപത്യത്തിൻ്റെ ശരിയായ അർത്ഥം അടയാളപ്പെടുത്തുക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like