കൊച്ചി സിറ്റി പൊലീസിനായുളള ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് കുസാറ്റിൽ സംഘടിപ്പിച്ചു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ  വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾക്കായി പോലീസ് സേനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ന് ‘ഐഡിയ പിച്ചിംഗ് ഫോർ കൊച്ചി സിറ്റി പോലീസ്’എന്ന ശിൽപശാല സംഘടിപ്പിച്ചു.


 


രാവിലെ 10 മണിക്ക് കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ സോഫ്‌റ്റ്‌വെയർ ബ്ലോക്ക്, പ്ലേസ്‌മെന്റ് സെല്ലിൽ വെച്ച് നടന്ന ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്‌ഘാടനം ചെയ്തു. സമൂഹിക വെല്ലുവിളികളെ ചെറുക്കുന്നതിന് നൂതനമാർഗങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.


 


പരിപാടിയുടെ മുഖ്യാതിഥിയായ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഡി.ഐ.ജി. യുമായ ശ്രീ. പുട്ട വിമലാദിത്യ ഐപിഎസ്,   പോലീസ് പ്രവർത്തനമേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ നിർണായക പങ്കിനെ കുറിച്ച് വിശദീകരിച്ചു.  


 


ഓപ്പറേഷണൽ കാര്യക്ഷമതയും പൊതുജന സുരക്ഷയും മെച്ചപ്പെടുത്തുന്നതിൽ ടെക്‌നോളജിയുടെ പ്രാധാന്യവും, പോലീസിങ് മേഖലയിൽ വരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നിയമലംഘനപരിശോധനയും അക്കാദമികരംഗവും തമ്മിലുള്ള സഹകരണവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


 


കെൽട്രോണിൻറെ ടെക്നിക്കൽ ഡയറക്ടർ, (റിട്ട. എൻപിഒഎൽ) ഡോ. എസ് വിജയൻ പിള്ള ഒഎസ്, എഐ ഏരിയൽ ഡൈനാമിക്സിൻറെ സി.ടി.ഒ ഡോ. വിഷ്ണു വി. നാഥ്, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലോ & ഓർഡർ-2) ശ്രീ. ജുവനാപ്പുടി മഹേഷ് ഐപിഎസ്,  കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ശോഭ സൈറസ്,  സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഐടി വകുപ്പ് മേധാവി ഡോ. സന്തോഷ് കുമാർ എം ബി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപിക എം.പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


 


അക്കാദമിക, വ്യാവസായിക, നിയമ സംരക്ഷണ മേഖലകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊലീസ് വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ശിൽപശാലയുടെ ഭാഗമായി തിരഞ്ഞെടുത്ത ടീമുകളിൽ നിന്ന് സഹായസഹകരണങ്ങൾ സ്വീകരിക്കുമെന്ന് പരിപാടിയിൽ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like