റഷ്യയുടെ 'സ്പുട്‌നിക് 5' വാക്സിൻ ഇന്ന് ഇന്ത്യയിലെത്തും

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കമ്പനികളിൽ  70 ശതമാനത്തോളം സ്പുട്നിക് വാക്‌സിൻ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

റഷ്യ കോവിഡിനെതിരെ  വികസിപ്പിച്ച   'സ്പുട്‌നിക് 5'  വാക്‌സിന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിൽ ഇന്നെത്തും. 2 ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു. 50 ലക്ഷം ഡോസ് വാക്‌സിന്‍ ജൂണിനകം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡോ. റെഡ്ഡീസ് വഴിയാണ് വാക്സീന്‍ എത്തുക. വില അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു മുന്‍പ് വാക്സിന്‍ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചരിക്കുന്നത്.   ഇന്ത്യയില്‍ ഈ വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കമ്പനികളിൽ  70 ശതമാനത്തോളം സ്പുട്നിക് വാക്‌സിൻ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ ആണ് സ്പുട്‌നിക്ക്. നിലവില്‍ രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയാണ് ഉപയോഗിക്കുന്നത്.

മറക്കപ്പെട്ട ബഹിരാകാശ യാത്രികന് വിട

Author
Sub-Editor

Sabira Muhammed

No description...

You May Also Like