ബജറ്റ് സ്മാർട്ട്ഫോൺ വിപണി കീഴടക്കാനൊരുങ്ങി ടെക്നോ പോപ്പ് 5 പ്രോ

6000 എംഎഎച്ച് ബാറ്ററിയാണ് പുതിയ സവിശേഷത 

ടുത്തിടെയായി ഇന്ത്യയിൽ രംഗപ്രവേശനം ചെയ്‌ത ബ്രാൻഡുകളിൽ ഒന്നാണ് ടെക്നോ. കഴിഞ്ഞ ആഴ്ച ടെക്നോപോപ്പ് 5 എൽടിഇ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ടെക്നോയുടെ പോപ്പ് സീരീസിൽ തന്നെയാണ് പുതിയ ഡിവൈസുമെത്തുന്നത്. 

പോപ്പ് സീരീസിലെ പുതിയ ഫോണിന് ടെക്നോ പോപ്പ് 5 പ്രോ എന്നാണ് കമ്പനി പേര് നൽകിയിരിക്കുന്നത്. ഈ പേര് സൂചിപ്പിക്കുന്നത് പോലെ, വരാനിരിക്കുന്ന ടെക്നോ പോപ്പ് 5 പ്രോ നിലവിലെ ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട്ഫോണിന്റെ നവീകരിച്ച പതിപ്പായിരിക്കുമെന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

ടെക്നോ മൊബൈൽ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കമ്പനി തങ്ങളുടെ പുതിയ ടെക്നോ പോപ്പ് 5 പ്രോ സ്മാർട്ട്ഫോൺ ടീസ് ചെയ്തിരിക്കുന്നത്. ടെക്നോ പോപ്പ് 5 പ്രോ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി, ക്യാമറ ഫീച്ചറുകൾ, ഫ്രണ്ട് പാനൽ ഡിസൈൻ എന്നിവയെല്ലാം കമ്പനി ഔദ്യോഗികമായി ടീസ് ചെയ്തിട്ടുണ്ട്.

മാത്രമല്ല, അടുത്തിടെ പുറത്ത് വന്ന ഒരു ലീക്ക് റിപ്പോർട്ടിൽ ലോഞ്ചിന് കാത്തിരിക്കുന്ന ടെക്നോ പോപ്പ് 5 പ്രോയുടെ ചില പ്രധാന സ്പെസിഫിക്കേഷനുകളും വെളിച്ചത്ത് കൊണ്ട് വന്നിരുന്നു.

200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like