സംസ്ഥാന ബഡ്ജറ്റിൽ അതിദാരിദ്ര്യം മാറ്റാൻ 50 കോടി ,വർക്ക് ഫ്രം ഹോം പദ്ധതിയും വരുന്നു

ബ്രേക്കിങ്ങ് ന്യൂസ്

തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചു. അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ധനമന്ത്രി അറിയിച്ചു. വര്‍ക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകള്‍ക്കായി 10 കോടി വകയിരുത്തി. ഐടി റിമോര്‍ട്ട് വര്‍ക്ക് കേന്ദ്രങ്ങള്‍, വര്‍ക്ക് നിയര്‍ ഹോം കോമണ്‍ ഫസിലിറ്റി സെന്ററുകള്‍ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം ഗുണം ചെയ്‌തെന്നും വ്യവസായം മുതല്‍ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയില്‍ ഉണര്‍വ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.ബഡ്ജറ്റ് അവതരണം നിയമ സഭയിൽ പുരോഗമിക്കുകയാണ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like