'നിർമ്മാല്യത്തിന്' 50 വയസ്സാകുമ്പോൾ
- Posted on November 25, 2023
- Cinemanews
- By Dency Dominic
- 197 Views
ചിത്രത്തിന്റെ മൂലകഥ - "പുള്ളിവാളും കാൽച്ചിലമ്പും " എം.ടി.യുടെ തന്നെ കഥയാണ്
മലയാളത്തിന്റെ പ്രിയ കഥാകാരൻ M.T. വാസുദേവൻ നായരുടെ ആദ്യ സംവിധാന സംരംഭമായ 'നിർമ്മാല്യം' എന്ന ചിത്രത്തിന് അൻപത് വയസ്സ് ആകുന്നു. 1973 -ൽ ആണ് 'നിർമ്മാല്യം' റീലീസ് ചെയ്യുന്നത്.
ഒരു ഗ്രാമവും ആ ഗ്രാമത്തിലെ ദേവതയെ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്ന ഒരു വെളിച്ചപ്പാടും, അവിടുത്തെ നാട്ടുകാരും. ആ ഗ്രാമത്തിലെ ഇടവഴികളും , കാവും , നദിയും എന്തിന് ആ പ്രകൃതി പോലും നിത്യ പുജ പോലും കൊടുക്കാനാകാതെ തങ്ങളുടെ സ്വന്തം ദേവിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വക്കുന്നതായി കാണുന്നു. 50 വർഷങ്ങൾക്ക് മുമ്പ് സംവിധാനം ചെയ്ത ചിത്രം ഈ കാലത്തെയും അതിജീവിച്ച ചിത്രമാണ് എന്നുള്ളത് എടുത്ത് പറയണം.
ചിത്രത്തിൽ, ക്ഷേത്രത്തിലെ വെളിച്ചപ്പാടും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുന്ന ദാരിദ്ര്യം ഒരു വലിയ ഘടകമാണ്. ചിത്രത്തിൽ വെളിച്ചപ്പാട് ആയി അഭിനയിച്ചത് നാടക നടനായിരുന്ന അതുല്യ കലാകാരൻ പി.ജെ.ആന്റണിയാണ്. അദ്ദേഹത്തിന്റെ ഭാര്യ നരായണിയായി തിരശ്ശീലയിലെത്തിയത് മലയാളത്തിന്റെ പ്രിയ നടി കവിയൂർ പൊന്നമ്മയാണ്.
വെളിച്ചപ്പാടിന്റെ, തൊഴിൽ അന്വേഷകനായി നടക്കുന്ന മകനായി സുകുമാരൻ, കൂടാതെ രവി മേനോൻ, ശങ്കരാടി, എസ്.പി. പിള്ള, കൊട്ടാരക്കര ശ്രീധരൻ നായർ, കുതിരവട്ടം പപ്പു തുടങ്ങി വളരെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ നിർമ്മാണം എം.ടി യും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണ്. രാമചന്ദ്ര ബാബു ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രണയവും, വിരഹവും ഒക്കെ ഈ ചിത്രത്തിൽ നമ്മൾ കണ്ട് പോകുന്നുണ്ട്. ദേവി എല്ലാം ശരിയാക്കി തരും എന്ന് കരുതുന്ന പാവം വെളിച്ചപാടിന് ഒടുവിൽ തന്റെ ഭാര്യയും കുടുബവും വരെ നഷ്ടമാകുന്നു.
തന്റെ നാല് മക്കളെ പ്രസവിച്ച ഭാര്യ നരായണി മറ്റൊരു മനുഷ്യന് മുന്നൽ ഭാരിദ്ര്യം കൊണ്ട് കിടക്ക പങ്കിടേണ്ടി വന്നത് കണ്ട് മനസ്സിന്റെ താളം തെറ്റുന്ന വെളിച്ചപ്പാട് ദേവി വിഗ്രഹത്തിൽ ചോര തുപ്പുന്നതും, സ്വയം തല തല്ലി പൊട്ടിക്കുന്നതും ഒക്കെ വളരെ പ്രതീകാത്മാമായിട്ടാണ് എം.ടി എന്ന സംവിധായകൻ നിർവഹിച്ചിരിക്കുന്നത്.
ഇന്നാണ് ഈ ചിത്രമെങ്കിൽ സങ്കോച മനസ്സുകൾ ഇവിടെ തകർത്താടിയേനെ. ചിത്രത്തിന്റെ മൂലകഥ - "പുള്ളിവാളും കാൽച്ചിലമ്പും " എം.ടി.യുടെ തന്നെ കഥയാണ്. തിരക്കഥയും സംഭാഷണവും എം.ടി തന്നെ. എഡിറ്റിങ് - രവി, സംഗിതം - രാഘവൻ മാസ്റ്റർ, പശ്ചാത്തല സംഗീതം- എം.ബി. ശ്രീനിവാസൻ അങ്ങനെ പോകുന്ന ഒരു വലിയ പ്രഗൽഭർ അണിനിരന്നതായിരുന്നു ചിത്രം. പി.ജെ.ആന്റണിയ്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും, മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും കൂടാതെ നിരവധി സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.