519.80ഗ്രാം സ്വർണ്ണം പിടികൂടി
- Posted on January 20, 2023
- News
- By Goutham Krishna
- 252 Views

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ചെക്പോസ്റ്റ് എക്സൈസ് സംഘം എക്സൈസ് ഇന്റലിജൻസ് ടീമിനൊപ്പം നടത്തിയ വാഹന പരിശോധനക്കിടയിൽ മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 519.80ഗ്രാം സ്വർണ്ണം പിടികൂടി. സ്വർണ്ണം കടത്തിയ കോഴിക്കോട് സ്വദേശി ശ്രുതി വീട്ടിൽ ആദിത്യ വിനയ് ജാഥവ് എന്നയാളെ കസ്റ്റഡിയിൽ എടുത്തു. കണ്ടെത്തിയ സ്വർണ്ണം തുടർനടപടികൾക്കായി ജി.എസ്.ടി എൻഫോഴ്സ്മെന്റ് ഓഫീസർക്ക് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്.ടി.എച്ച്, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്. എം, അനിൽകുമാർ.കെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി.ഒ, അനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.