കാർഷിക സർവകലാശാല കായികമേളയക്ക് വെള്ളായണി കാർഷിക കോളേജിൽ വേദിയൊരുങ്ങി
- Posted on December 19, 2024
- Sports News
- By Goutham prakash
- 254 Views
കാർഷിക സർവകലാശാലയുടെ ഈ വർഷത്തെ
കായിക മത്സരങ്ങൾ തിരുവനന്തപുരം
വെള്ളായണി കാർഷിക കോളേജിൽ
വച്ച്ഡിസംബർ 19 മുതൽ 24 വരെ നടത്തുന്നു.
തിരുവനന്തപുരം മുതൽ കാസർകോട്
വരെയുള്ള 12 ക്യാമ്പസുകളിൽ
നിന്നുള്ള600ലധികം വിദ്യാർത്ഥികൾ വിവിധ
കായിക ഇനങ്ങളിലായുള്ള വാശിയേറിയ
മത്സരങ്ങളിൽ പങ്കെടുക്കുന്നു
അഞ്ചുവർഷത്തെഇടവേളയ്ക്ക് ശേഷമാണ്
സർവ്വകലാശാല കായിക മത്സരങ്ങൾക്ക്
തിരുവനന്തപുരം വെള്ളായണി കാർഷിക
കോളേജ്വേദിയാകുന്നത്. അത്ലറ്റിക്സ്
ഇനങ്ങൾ കൂടാതെ ക്രിക്കറ്റ്, ഫുട്ബോൾ,
ബാസ്ക്കറ്റ്ബോൾ, വോളിബോൾ,
ഷട്ടിൽബാഡ്മിൻറൺ എന്നിങ്ങനെയുള്ള
ഗെയിം ഇനങ്ങളിലും മത്സരങ്ങൾ
ഉണ്ടായിരിക്കും. നിലവിൽ വെള്ളായണി
കാർഷികകോളേജാണ് സർവകലാശാലയിലെ
കായിക ചാമ്പ്യന്മാർ.
