ഗോവ രാജ്യാന്തര ചലചിത്ര മേളയിൽ മലയാള ചിത്രം ആട്ടവും

സിനിമാ ലോകം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഗോവ ചലചിത്രോത്‌സവത്തിൽ മലയാള ചിത്ര സാന്നിദ്ധ്യം ഇപ്പോൾ തന്നെ സിനിമ ലോകത്ത് ചർച്ചയായിട്ടുണ്ട്.

 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) ഇന്ത്യന്‍ പനോരമയില്‍ ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ  'ആട്ടം' തെരഞ്ഞെടുക്കപ്പെട്ടു.

സിനിമാ ലോകം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഗോവ ചലചിത്രോത്‌സവത്തിൽ മലയാള ചിത്ര സാന്നിദ്ധ്യം ഇപ്പോൾ തന്നെ സിനിമ ലോകത്ത് ചർച്ചയായിട്ടുണ്ട്. ആനന്ദ് ഏകര്‍ഷി ആണ് സംവിധായകന്‍. ഇരട്ട ( രോഹിത് എംജി കൃഷ്ണന്‍), കാതല്‍ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കര്‍), ന്നാ താന്‍ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും മുഖ്യധാരാ സിനിമയില്‍ 2018 ( ജൂഡ് ആന്റണി ജോസഫ്) എന്നിവയും ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടി. നോണ്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് ആനന്ദ ജ്യോതി സംവിധാനം ചെയ്ത 'ശ്രീ രുദ്രം' എന്ന ചിത്രവും ഇടം നേടിയിട്ടുണ്ട്. 25 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പ്രഖ്യാപിച്ചത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിവാദ ചിത്രം 'ദി കേരള സ്റ്റോറി' സിനിമയും പട്ടികയിലുണ്ട്. മെയിന്‍ സ്ട്രീം വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

Author
No Image
Journalist

Dency Dominic

No description...

You May Also Like