അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്- എസ് എസ് എൽ സി ചോദ്യപേപ്പർ വിതരണത്തെ ബാധിക്കില്ല- യു എഫ് ബി യു
- Posted on March 21, 2025
- News
- By Goutham Krishna
- 58 Views
മാർച്ച് 24, 25 അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്-
എസ് എസ് എൽ സി ചോദ്യപേപ്പർ വിതരണത്തെ ബാധിക്കില്ല- യു എഫ് ബി യു

മാർച്ച് 24, 25 ന് ആഹ്വാനം ചെയ്യപ്പെട്ടിട്ടുള്ള അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് കേരളത്തിൽ 24ന് നടക്കുന്ന
എസ് എസ് എൽ സി പരീക്ഷ ചോദ്യപേപ്പർ വിതരണത്തെ ബാധിക്കില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ സൂക്ഷിച്ചിട്ടുള്ള ചോദ്യപേപ്പറുകൾ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ചുമതലപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥർ പരീക്ഷാ നടത്തിപ്പ് അധികൃതർക്കെടുത്തു കൈമാറണമെന്ന തീരുമാനമാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് കൈക്കൊണ്ടിട്ടുള്ളത്.