ഒ. ആർ കേളു മന്ത്രി സഭയിലേക്ക്, പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും
- Posted on June 20, 2024
- News
- By Arpana S Prasad
- 398 Views
മാനന്തവാടി എംഎല്‍എ ഒ. ആര്. കേളു ഇനി മന്ത്രി
വയനാട്ടിലെ ഗോത്ര സമുദായത്തിലെ അംഗവും മുതിർന്ന സി.പി.എം നേതാവുമായ, ഒ. ആർ. കേളു. എം.എൽ. എ, കെ രാധാകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് സ്ഥാനമേല്‍ക്കുന്നത്.
സിപിഎം സംസ്ഥാനസമിതിയുടെതാണ് തീരുമാനം. അതേസമയം, പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പിന്റെ ചുമതല മാത്രമാണ് കേളുവിനുണ്ടാകുക. ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററികാര്യം എം ബി രാജേഷിനുമാണ് നല്‍കുക.
