ക്രൂ പത്ത് ലാന്റ് ചെയ്തു, സുനിത വില്യംസും വിൽ മോറും ഭൂമിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു.
- Posted on March 17, 2025
- News
- By Goutham Krishna
- 72 Views

ഒമ്പതുമാസമായി ബഹിരാകാശത്ത് ആശങ്കയുടെ ആകാശത്ത് കുടുങ്ങി പോയ സുനിതയേയും
വിൽ മോറിനേയും രക്ഷിക്കാൻ ഉള്ള പേടകം ക്രൂ 10,അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.
നാസയുടെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ഏജൻസിയായ റോസ്കോ മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ 10 ടീമിലുള്ളത്.
ഇവരെ സുനിതയും വിൽ മോറും പ്രതീക്ഷകൾ നിറഞ്ഞ മനസ്സോടെ സ്നേഹാലിംഗനം നടത്തി.
മാർച്ച് 19 ന് രണ്ടാളും ഈ
പേടകത്തിൽ മടങ്ങാൻ ഉള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കി.