തിരുവനന്തപുരത്ത് പുലിയിറങ്ങി.. ആർആർടി സംഘം പരിശോധന:….
- Posted on February 09, 2025
- News
- By Goutham Krishna
- 116 Views

തിരുവനന്തപുരം നെടുമങ്ങാട് പുലിയെ കണ്ടതായി പ്രദേശവാസികൾ.നെടുമങ്ങാടിനടുത്ത് കരിങ്കട ഭാഗത്താണ് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.പ്രദേശത്ത് ആർആർടി സംഘം പരിശോധന നടത്തുകയാണ്.ഇന്ന് രാത്രിയോടെയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഉടൻതന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു .വിവരമറിഞ്ഞ് ഉടൻതന്നെ വനംവകുപ്പ് സംഘം സംഭവസ്ഥലത്ത് എത്തി. പുലിക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം പുലിയെ ആണോ കണ്ടത് എന്നുള്ള കാര്യം വനം വകുപ്പുദ്യോഗസ്ഥർ ഉറപ്പിച്ചിട്ടില്ല
സി.ഡി. സുനീഷ്.