നടന വിസ്മയം മോഹൻലാലിന് ഇന്ന് 61ആം പിറന്നാളാശംസകളുമായ് മലയാള നാട്.
- Posted on May 21, 2021
- Cinema
- By Deepa Shaji Pulpally
- 669 Views
സിനിമാരംഗത്ത് ഇത്രയേറെ മലയാളക്കരയുടെ മനസ്സ് തൊട്ടറിഞ്ഞ നടൻ വേറെയില്ല. അതിനാൽ തന്നെ മലയാളക്കര അദ്ദേഹത്തിന്റെ അറുപത്തി ഒന്നാം പിറന്നാൾ ഏറെ ആഘോഷ പൂർണമായി ഏറ്റെടുത്തിരിക്കുന്നു. ഈ അവസരത്തിൽ മോഹൻലാലിന് എല്ലാവിധ ജന്മദിന ആശംസകളും നേരുന്നു

ചലച്ചിത്രരംഗത്തെ നടനവിസ്മയം ആയ മോഹൻലാലിന്റെ 61 ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും. 1980 ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ 300 ചിത്രങ്ങളുമായി ഹൃദയസ്പർശിയായ ഒട്ടേറെ കഥാപാത്രങ്ങളും, പുരസ്കാരങ്ങളുമായി മോഹൻലാൽ ജൈത്രയാത്ര തുടരുന്നു.ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം2 ആണ് . ആമസോൺ പ്രൈമറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം, ആറാട്ട് എന്നിവയാണ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന പുതിയ ചിത്രങ്ങൾ.
തന്റെ സിനിമകളിലൂടെ മോഹൻലാൽ അഭിനയത്തിന്റെ മാന്ത്രിക ചെപ്പു തന്നെയാണ് മലയാളക്കരയ്ക്ക് സമ്മാനിച്ചത്. 1960 മേയ് 21 നാണ് മോഹൻലാൽ വിശ്വനാഥന്റെ ജനനം. നടൻ, നിർമാതാവ്, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലയിലും താരം തിങ്ങുന്നുണ്ട്. പ്രധാനമായും മലയാളസിനിമയിൽ പ്രവർത്തിക്കുന്ന നടനാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും പ്രശംസിക്കപ്പെട്ട ഇന്ത്യൻ നടന്മാരിലൊരാളായ മോഹൻലാൽ നാലു പതിറ്റാണ്ടിലേറെയായി സിനിമയിലെ നിറ സാന്നിധ്യമാണ്. 5 ദേശീയ ചലച്ചിത്ര അവാർഡുകൾ, രണ്ട് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം, അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ്, മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ്, നിർമ്മാതാവ് എന്ന നിലയിൽ കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, എന്നിവയും മറ്റു നിരവധി അംഗീകാരങ്ങളും മോഹൻലാലിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2001-2010 പത്മശ്രീ പുരസ്കാരവും 2019 ൽ പത്മഭൂഷനും,ഇന്ത്യയുടെ നാലാമത്തെയും, മൂന്നാമത്തെയും ഉയർന്ന സിവിലിയൻ ബഹുമതികൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 2009 ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റ് കേണൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി മോഹൻലാൽ മാറി. 2001 -2014 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും, 2018 -കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഓണറ്റി ഡോക്ടറേറ്റുകൾ നേടി.