ചെമ്പരത്തി ചായ ഔഷധങ്ങളുടെ കലവറ
- Posted on February 06, 2023
- News
- By Goutham prakash
- 258 Views
കൊച്ചി : രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ കേമനാണ് ചെമ്പരത്തി. രോഗങ്ങളെ അകറ്റിനിർത്താൻ കഴിവുള്ളതിനാൽ ചെമ്പരത്തി ചായക്ക് ഇന്ന് പ്രിയമേറി വരുന്നു. ചെമ്പരത്തിപ്പൂക്കൾ വെയിലത്തിട്ട് പൊടിച്ചെടുക്കുന്നു. വെള്ളം തിളപ്പിച്ച് അതിൽ ഉണക്കി പൊടിച്ച ചെമ്പരത്തി ഇട്ട് തിളപ്പിച്ചെ ടുക്കുന്നതാണ് ചെമ്പരത്തി ചായ. സിട്രിക് ആസിഡ് ആസിഡ് മാലിക് ആസിഡ് എന്നിവ പ്രധാനമായും അടങ്ങിയിരിക്കുന്നതിനാൽ ചെമ്പരത്തി ചായക്ക് പുളി രുചിയാണ്. ഓരോരുത്തരുടെയും അഭിരുചിക്കനുസൃതമായി പഞ്ചസാര ചേർത്ത് ഉപയോഗിക്കാം. ചെമ്പരത്തി ചായ കഴിക്കുന്നതിലൂടെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളെല്ലാം ശരീരത്തിലെ എൻ സൈമകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും, ഷുഗറും പ്രഷറും, ഹൃദ്രോഗവും,ക്യാൻസറും,കരൾ രോഗങ്ങളും അകറ്റാനോ ശക്തി കുറയ്ക്കാനോ കഴിയുമെന്ന് ആയുർവേദം നിഷ്കർഷിക്കുന്നു. ഹൃദയത്തിനും, കരളിനും ചെമ്പരത്തി ചായയുടെ ഉപയോഗം ഉത്തമമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കു ന്ന തിനും, ശരീരത്തിലെ ബാക്ടീരിയയുടെ അംശം ഇല്ലാതാക്കുന്നതിനും ചെമ്പരത്തി ചായയുടെ ഉപയോഗം മൂലം സാധിക്കും. വായ ആമാശയം രക്തം മൂത്രനാളിൽ എന്നിവിടങ്ങളിലെ ക്യാൻസർ രോഗബാധയെ തടയാൻ ഒരു മാസത്തോളം ചെമ്പരത്തി ചായ കുടിച്ചവരുടെ ശരീരത്തിന് കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേക ലേഖിക.
