യുനെസ്‌കോ പ്രൊജക്റ്റ് നേടി കുസാറ്റ് പ്രൊഫസർ.

കൊച്ചി: യുനെസ്‌കോ ഇന്റർനാഷണൽ ഓഷ്യാനോഗ്രഫിക് കമ്മീഷൻ സമുദ്രങ്ങളുടെ ദശകം (Decade of the Oceans ) പ്രോഗ്രാമിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി & ബയോകെമിസ്ട്രി വകുപ്പിലെ സീനിയർ പ്രൊഫസർ ഡോ. മുഹമ്മദ് ഹത്ത മറ്റു അന്താരാഷ്ട്ര ഗവേഷകരുമായി ചേർന്ന് സമർപ്പിച്ച 'ഗ്ലോബൽ സബ് സീഫ്‌ളോർ എക്കോസിസ്റ്റം സസ്‌റ്റൈനബിലിറ്റി' (Global sub-seafloor ecosystem sustainability) പ്രോജക്ടിന് യുനെസ്‌കോയുടെ അംഗീകാരം.

ഈ വരുന്ന ജൂണിൽ പാരീസിൽ  വെച്ച് നടക്കുന്ന യുഎൻ ഓഷ്യൻ കോൺഫെറെൻസിൽ പ്രോജക്ടിന് തുടക്കം കുറിക്കും. പ്രൊഫസർ  മുഹമ്മദ് ഹത്തയെ കൂടാതെ ചൈന, ഫ്രാൻസ്,  ജർമ്മനി, സൗത്ത് ആഫ്രിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരും ഇതിൽ പങ്കാളികളാണ്.


2030 വരെ നീണ്ടു നിൽക്കുന്ന ഈ പ്രോജക്ടിന്റെ ഭാഗമായി ലോക മഹാസമുദ്രങ്ങളിലെ അടിത്തട്ടിലുള്ള സൂക്ഷ്മാണുക്കളുടെ പ്രവർത്തനങ്ങൾ എങ്ങിനെ സുസ്ഥിര വികസനത്തിനുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താം എന്ന പഠനങ്ങൾ ആണ് നടത്തുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like