കേരള മാതൃക പഠിക്കുന്നതിന് തെലുങ്കാന സർവെ സംഘം

സ്വന്തം ലേഖിക


കേരളത്തിൽ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ (ILIMS) എന്റെ ഭൂമി സംയോജിത പോർട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലുങ്കാനയിലെ നാഷണൽ സർവെ റവന്യു ഉദ്യോഗസ്ഥരും ഇൻഫോർമാറ്റിക്‌സസ് സെൻറർ (NIC) ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേരും. റവന്യു, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകൾ സംയോജിപ്പിച്ച് കേരളത്തിൽ നടപ്പാക്കിവരുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ മാതൃകയിൽ തെലുങ്കാന സംസ്ഥാനത്തും നടപ്പിലാക്കുന്നതിന് പ്രയോജനകരമായ സമഗ്രമായ ധാരണ നേടുകയും സമാനമായ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പഠിക്കുകയാണ് സംഘത്തിന്റെ സന്ദർശന ലക്ഷ്യം. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായും റവന്യു, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തും. സർവെ ട്രയിനിംങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ട്രയിനിംഗിലും സംഘം പങ്കെടുക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like