കുസാറ്റിൽ അക്കാദമിക് രചന ദേശീയ ശില്പശാല.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനുവരി 27 ന് ‘ഗവേഷണ ധാർമ്മികതയും  അക്കാദമിക പ്രബന്ധ രചനയും’ എന്ന വിഷയത്തിൽ കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് സെമിനാർ ഹാളിൽ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ശില്പ‌ശാലയിൽ രജിസ്റ്റർ ചെയ്ത അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം കുസാറ്റ് രജിസ്ട്രാർ ഡോ എ.യു. അരുൺ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ യുജിസി ഇൻഫ്ലിബ്‌നെറ്റ് സീനിയർ സയൻറ്റിസ്റ്റ് കെ മനോജ്കുമാർ ഗവേഷകർക്കായുള്ള യുജിസിയുടെ പുതിയ പദ്ധതികളെ കുറിച്ച് ക്ലാസ് എടുക്കും. കുസാറ്റ് അധ്യാപകരായ ഡോ ജി സന്തോഷ് കുമാർ, എം, കൈലാസ് നാഥ് ഡോ സാം തോമസ്, ഡോ മധു എസ് നായർ, ഡോ കെ കെ അനൂപ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർ ഡോ സുരേന്ദ്രൻ ചെറുകോടൻ: 9447579411 എന്ന നമ്പറിൽ ബന്ധപ്പെടുക. https://forms.gle/e4PZY1wdzouW6WDGA എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like