വയനാട് ലക്കിടിയിൽ 70 കുട്ടികൾ ആശുപത്രിയിൽ : ഭക്ഷ്യ വിഷബാധയെന്ന് സംശയം
- Posted on January 30, 2023
- News
- By Goutham prakash
- 378 Views
കൽപ്പറ്റ: ലക്കിടി ജവഹർ നവോദയ സ്കൂളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം.എഴുപതോളം വിദ്യാർത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9 മണി മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. രാവിലെയും കുട്ടികൾ ചികിത്സ തേടിയെത്തുന്നുണ്ട്. എഴുപതോളം പേർ ഇതുവരെ ചികിത്സ തേടിയതിൽ 10 പേർ തിരികെ പോയിട്ടുണ്ട്. മറ്റുള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ആരുടേയും നില സാരമുള്ളതല്ല. എന്നാൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് ആർക്കും കുഴപ്പമില്ല. ഇവിടെ അഞ്ഞൂറോളം വിദ്യാർത്ഥികളാണ് താമസിച്ച് പഠിച്ച് വരുന്നത്. എന്താണ് യഥാർത്ഥ കാരണമെന്ന് പരിശോധിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
