കുട്ടികളുടെ വെടിവെപ്പ് ഗെയിമിനെതിരെ ബാലാവകാശ കമ്മീഷൻ

നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്

കേരളത്തിൽ ബാല്യ കൗമാര വിദ്യാർത്ഥികൾ  ഓൺലൈൻ ഗെയിമിന് അഡിക്റ്റായി ആത്മഹത്യയുടെ വക്കിലേക്ക്  അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്നു. കൂടാതെ നിരവധി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും കുട്ടികളുടെ ഈ ഗെയിം കളിയിലൂടെ പണം പോയതായും പരാതിയുണ്ട്.

നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. ഇതിന് ഒരു പരിഹാരം എന്നോണം ആഗസ്റ്റ് 16 - ന് ബാലാവകാശ കമ്മീഷൻ യോഗം ചേരാൻ തീരുമാനിച്ചു. അതിനോടനുബന്ധിച്ച് ചെയർപേഴ്സൺ : വിനോദ് കുമാർ അന്നത്തെ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും, കമ്മീഷൻ അംഗം:  കെ.നസീർ ഇതിനൊരു പരിഹാരമെന്നോണം വിഷയാവതരണം നടത്തുകയും ചെയ്യും.

സമൂഹത്തിലെ കുഞ്ഞുങ്ങളുടെ ഭാവിയെ തകർത്തു കൊണ്ടിരിക്കുന്ന ഓൺലൈൻ ഗെയ്മിന്റെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് അവലോകനം ചെയ്യുന്നതിന്  സാമൂഹ്യനീതി വകുപ്പിലെയും, വിദ്യാഭ്യാസ വകുപ്പിലെയും, വിവര സാങ്കേതിക വകുപ്പിലെയും,  ഉദ്യോഗസ്ഥരും സൈബർ ഡോം നോഡൽ ഓഫീസർ, ഹൈടെക് എ.ഡി.ജി പി, സൈബർ ഫോറൻസിക് വിദഗ്ധൻ : ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവരും പങ്കെടുക്കും.

ജൈവ കോൺഗ്രസിൽ പങ്കെടുത്ത ചെറുവയൽ രാമനെ ആദരിച്ച് പാണ്ട ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like