നീന്തൽകുളത്തിലെ സ്വര്‍ണ മത്സ്യം
- Posted on July 23, 2021
- Sports
- By Deepa Shaji Pulpally
- 537 Views
അസാമാന്യ പ്രകടനം കണക്കിലെടുത്ത് ഏഷ്യൻ ഗെയിംസ്ചരിത്രത്തിലെ മികച്ച അറ്റ്ലറ്റിനുള്ള പുരസ്കാരവും ഇക്കിയെ തേടിയെത്തി

നീന്തൽകുളത്തിലെ സ്വര്‍ണ മത്സ്യം ആണ് റിക്കാക്കോ ഇക്കി എന്ന 20കാരി. ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ നീന്തൽ കുളത്തിൽ നിന്നും ഇക്കി മുങ്ങിയെടുത്ത് ആറ് സ്വർണമാണ്. എട്ട് മെഡലുകളാണ് റിലേയിലെ രണ്ട് വെള്ളിമെഡൽ അടക്കം അവിസ്മരണീയ പ്രകടനത്തിലൂടെ ഇക്കി നേടിയത്.
പാൻ പസഫിക് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇക്കിയുടെ ഈ മെഡൽ കൊയ്ത്ത്. അസാമാന്യ പ്രകടനം കണക്കിലെടുത്ത് ഏഷ്യൻ ഗെയിംസ്ചരിത്രത്തിലെ മികച്ച അറ്റ്ലറ്റിനുള്ള പുരസ്കാരവും ഇക്കിയെ തേടിയെത്തി.
നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴാണ് 2019 ൽ ഇക്കിക്ക് രക്താർബുദം സ്ഥിരീകരിച്ചത്. അതോടെ 2020- ലെ ഒളിമ്പിക്സ് എന്ന മോഹം സ്വപ്നം മാത്രമായി. എന്നാൽ ഒളിമ്പിക്സ് ഒരു വർഷം നീട്ടി വെച്ചത് ഇക്കിക്ക് തുണയായി. മാരക യോഗം ശരീരത്തെ കാർന്നുതിന്നുന്ന അവസ്ഥയിലും ഈ ജപ്പാൻകാരി ഒളിംപിക്സ് യോഗ്യത എന്ന സ്വപ്നം നേടിയെടുത്തു.
ഒളിമ്പിക്സിന് വേണ്ടി ഒരുക്കിയ നീന്തൽകുളത്തിൽ 100.മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ 57.7 7 സെക്കൻഡിൽ ഒന്നാമതെത്തി ആണ് ഫിനിഷിംഗ് ലൈൻ കടന്നത്. മാരക രോഗം റിക്കാക്കോ ഇക്കിയെ കാർന്നു തിന്നുകയാണ് എന്ന യാഥാർത്ഥ്യം നീന്തൽകുളത്തിലെ എതിരാളികളെ പോലും കണ്ണീരണിയിപ്പിക്കുകയാണ്.
ടോക്കിയോ വീണ്ടും ലോക കായിക മാമാങ്കത്തിന് ആതിഥ്യമരുളുമ്പോൾ റിക്കാക്കോ ഇക്കി തന്നെയാണ് ജപ്പാന്റെ "പോസ്റ്റര്‍ ഗേള്‍" .
ചാമ്പ്യൻസ് ലീഗ് ഫൈനൽ; 2022ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ആതിഥേയത്വം വഹിക്കും