സിനിമാ സുകൃതം മാഞ്ഞു പോയി

പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 

അർബുദ രോഗത്തെ തുടർന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 2022 ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്‌ അവസാന ചിത്രം. 2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ അദ്ദേഹം അംഗമായിരുന്നു.

1994-ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്‌ത സുകൃതം, 1996 ൽ എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്‌ത ഉദ്യാനപാലകൻ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. സുകൃതം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടുകയുണ്ടായി. 2015 ൽ പുറത്തിറങ്ങിയ കാറ്റും മഴയും എന്ന ചിത്രത്തിലെ കഥയ്‌ക്ക്‌ മികച്ച കഥയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടിയിട്ടുണ്ട്‌. സംവിധാനം ചെയ്‌ത ചിത്രങ്ങൾ: ആമ്പൽ പൂവ് (1981), സ്നേഹപൂർവം മീര (1982), ഒരു സ്വകാര്യം (1983), അയനം (1985), പുലി വരുന്നേ പുലി (1985), ജാലകം (1987), ഊഴം (1988), എഴുന്നള്ളത്ത് (1991), സുകൃതം (1994), ഉദ്യാനപാലകൻ (1996), സ്വയംവരപന്തൽ (2000), പുലർവെട്ടം (2001), പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007), സദ്ഗമയ (2010).

 സാമാന്യജനങ്ങൾക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകൾ സാധ്യമാണെ

40 വർഷങ്ങൾക്കിടയിൽ ചെയ്‌ത 18 സിനിമകളും വ്യത്യസ്‌തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്നവയാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്‌ത ‘സുകൃതം' ആണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ഈ സിനിമ നേടുകയുണ്ടായി. ലോഹിതദാസിന്റെ തിരക്കഥയെ ആസ്‌പദമാക്കിയുള്ള ‘ഉദ്യാനപാലകൻ', ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള ‘ജാലകം', എം മുകുന്ദന്റെ കഥയെ ഉപജീവിച്ചുള്ള ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രരചനാരംഗത്തെ വിസ്‌മയമായ ബാലനെക്കുറിച്ചുള്ള ‘ക്‌ളിന്റ്' തുടങ്ങിയ സിനിമകൾ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാനഷ്‌ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.                                                                                                                                                            സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like