ഒരു കോടി മുടക്കിയ റോഡ് തകർന്നതായി പരാതി : അന്വേഷണത്തിന് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

സി.ഡി. സുനീഷ്




തിരുവനന്തപുരം(കല്ലറ) : ഒരു കോടി മുടക്കി നവീകരിച്ച കൊടിതൂക്കിയമുക്ക്-തെങ്ങുംകോട് റോഡിൽ നവോദയ ഗ്രന്ഥശാലയ്ക്ക് മുന്നിലുള്ള സ്ഥലത്ത് കൂറ്റൻ തടികൾ ഇറക്കി കോൺക്രീറ്റും ഓടയും തകർന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതരിൽ നിന്നും വിശദീകരണം തേടി.


കല്ലറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.  റോഡ് അനധികൃതമായി കൈയേറിയതു കാരണം വാഹനാപകടങ്ങൾ പതിവാണെന്ന് പരാതിയിൽ പറയുന്നു.  കൂറ്റൻ തടികളുടെ കയറ്റിറക്കൽ കാരണം റോഡിന്റെ ബാക്കി ഭാഗം തകരാൻ സാധ്യതയുണ്ടെന്നും വഴിയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസമുണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.  തെങ്ങുംകോട് പ്രദേശത്ത് യു.പി, എൽ.പി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.  കല്ലറ സ്വദേശി എസ്. സഹീദ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Author
Citizen Journalist

Goutham prakash

No description...

You May Also Like