കായിക വിദ്യാഭ്യാസത്തിൽ ഡാറ്റാ അനാലിസിസ് ദേശീയ ശിൽപ്പശാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: ഡാറ്റാ അനാലിസിസ് സഹായത്തോടെ നടത്തിയ സൂക്ഷ്മവും വിശദവുമായ വിശകലനമാണ് മികച്ച റാങ്കുള്ള ചെക്ക് എതിരാളികളെ മറികടന്ന് ഒളിമ്പിക് സ്വർണ്ണ മെഡൽ നേടാൻ നീരജ് ചോപ്രയെ സഹായിച്ചതെന്ന് ദേശീയ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവവുമായ രാധാകൃഷ്ണൻ നായർ പറഞ്ഞു.
സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ, തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷ (സായി എൽ.എൻ.സി.പി.ഇ), എക്‌സർസൈസ് ഫിസിയോളജി, വിഭാഗം സംഘടിപ്പിച്ച കായിക വിദ്യാഭ്യാസത്തിൽ ഡാറ്റാ അനാലിസിസ് ദേശീയ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഡാറ്റാ അനാലിസിസ് സഹായത്തോടെ നീരജ് ചോപ്രയിൽ നടത്തിയ സൂക്ഷ്മവും വിശദവുമായ വിശകലനം നിശ്ചിത സീസണിൽ നാലാം റാങ്ക് മാത്രമായിരുന്നപ്പോൾപ്പോലും, മികച്ച റാങ്കുള്ള ചെക്ക് എതിരാളികളെ മറികടന്ന് ഒളിമ്പിക് സ്വർണ്ണ മെഡൽ നേടാൻ നീരജ് ചോപ്രയെ സഹായിച്ചു. ഈ മാസം 27 ന് സായി എൽ.എൻ.സി.പി.ഇ അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് പ്രി-II-ൽ നീരജ് ചോപ്ര പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ സ്പ്രിന്റിന്റെ ബയോമെക്കാനിക്കൽ വിശകലനത്തിന്റെ ഡാറ്റ അനാലിസിസ് പരിശീലകർക്ക് കായിക തരങ്ങളുടെ പ്രകടന സങ്കൽപ്പത്തെ തന്നെ പുനർനിർമ്മിച്ചുവന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന സായി എൽ.എൻ.സി.പി.ഇ യുടെ റീജിണൽ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. ജി.കിഷോർ പറഞ്ഞു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുളള പരിശീലകർ, കായിക അദ്ധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, കായിക വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ തുടങ്ങി 40 ഓളം പേ൪ അഞ്ച് ദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. കായികരംഗത്ത് സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ വിശകലനം കൈകാര്യം ചെയ്യുന്നതിനുളള നൈപുണ്യം വർധിപ്പിക്കുകയാണ് ഈ ശിൽപശാലയുടെ ലക്‌ഷ്യം.
സ്വന്തം ലേഖകൻ