സേവനകാലാവധി നീട്ടി
- Posted on January 19, 2023
- News
- By Goutham Krishna
- 223 Views
അഴീക്കൽ തുറമുഖ വികസനത്തിന് രൂപീകരിച്ച മലബാർ ഇന്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് കമ്പനിയുടെ മനേജിംഗ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എൽ രാധാകൃഷ്ണന്റെ സേവനകാലാവധി നീട്ടാൻ തീരുമാനിച്ചു. പ്രൊഫ. കെ വി തോമസ് സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി സംസ്ഥാന സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻ എം. പി. പ്രൊഫ. കെ വി തോമസിനെ നിയമിക്കാൻ തീരുമാനിച്ചു. കാബിനറ്റ് പദവിയിലാകും നിയമനം.
ശമ്പള പരിഷ്ക്കരണം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് & കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്)ലെ സ്ഥിരം ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ കല്പിതമായി നൽകി പതിനൊന്നാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രകാരം ശമ്പളവും അലവൻസും പരിഷ്കരിക്കാൻ തീരുമാനിച്ചു. കേരള കലാമണ്ഡലത്തിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പതിനൊന്നാം പെൻഷൻ പരിഷ്ക്കരണം വ്യവസ്ഥകൾക്കനുസരിച്ച് അനുവദിക്കാൻ തീരുമാനിച്ചു.
അധിക ഭൂമി ഏറ്റെടുക്കുന്നതിന് തുക: മാഹി കനാലിന്റെ 1,5 റീച്ചുകളുടെ പൂർത്തീകരണത്തിന് അധിക ഭൂമി ഏറ്റെടുക്കുന്നതിന് യഥാക്രമം 8,69,60,687.93 രൂപയും 16,59,34,319 രൂപയും അനുവദിക്കും.
പാട്ടവാടക: നിയമസഭ കോംപ്ലക്സിലെ കെ എസ് ഇ ബി സബ് സ്റ്റേഷന് അനുവദിച്ച ഭൂമിയുടെ പാട്ടവാടക നിലവിലുള്ള നിരക്കിൽ പുതുക്കി നൽകാൻ തീരുമാനിച്ചു.