ഗൂഗിൾ എ ഐ ചാറ്റ് ബോട്ട് ആദ്യ പരസ്യത്തിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്ന് ഗൂഗിളിന് നഷ്ടമായത് 8 ലക്ഷം കോടിയിലേറെ രൂപ

യു. എസ്, കാലിഫോണിയ : പ്രമോഷൻ ലക്ഷ്യമാക്കിയുള്ള ഗൂഗിൾ ബോർഡിന്റെ പരസ്യത്തിലാണ് തെറ്റായ വിവരം ലഭ്യമാക്കിയത്. ഗൂഗിൾ എ. ഐ ചാറ്റ് ബോട്ടായ ബാർഡാണ് കൃത്യമല്ലാത്ത വിവരങ്ങൾ നൽകിയത്. മൈക്രോസോഫ്റ്റ് ചാറ്റ് ജി റ്റി പിക്ക് വെല്ലുവിളി ഉയർത്താൻ മത്സരിക്കുന്ന പ്ലാറ്റ്ഫോമിലെ വിവരങ്ങൾ കൃത്യമല്ല എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയതാണ് ഗൂഗിളിന് വലിയ തലവേദനയായത്. കമ്പനിയുടെ വിപണിമൂല്യം ഒറ്റ ദിവസം കൊണ്ട് തകർന്നടിഞ്ഞു. ഇന്നലെ ഗൂഗിളിന്റെ ഓഹരികൾ 8 ശതമാനം ഇടിവ് നേരിട്ടു. ഇന്ന് 95 ഡോളറിലാണ് ഓഹരി വില. ഗൂഗിൾ പരസ്യത്തിലെ തെറ്റ് ആദ്യം റിപ്പോർട്ട് ചെയ്തത് റോയിട്ടേഴ്സാണ്.തിങ്കളാഴ്ചയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ചിത്രം ആദ്യം എടുത്ത ദൂരദർശിനിയെ കുറിച്ചുള്ള വിവരമാണ് ചാറ്റ് ബോട്ട് തെറ്റായി നൽകിയത്. സങ്കീർണമായ  വിഷയങ്ങൾ ലളിതമാക്കാൻ സഹായിക്കുന്ന  ലോഞ്ച് പാഡ് എന്ന രീതിയിൽ പുതിയ ചാറ്റ് ബോട്ടിനെ വിശേഷിപ്പിച്ചു കൊണ്ടാണ് ഗൂഗിൾ ബാർഡിന്റെ പരസ്യം നൽകിയത്. എന്നാൽ തുടക്കം തന്നെ പരാജയം നേരിട്ടു. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് ആണ് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ ആദ്യ ഫോട്ടോകൾ പകർത്തിയതെന്ന് ബാ ർഡ് എഴുതിക്കാട്ടി. എന്നാൽ നാസയുടെ വിവരങ്ങൾ പ്രകാരം യൂറോപ്പ്യൻ സതേൺ ഒബ്സർവേറ്ററിയുടെ ടെലസ്കോപ്പ് ആണ് ചിത്രം പകർത്തിയത്. ഇതാണ് ഗൂഗിളിന് തിരിച്ചടിയായത്. പരീക്ഷണാർത്ഥം ആണ് ബാ ർഡിന്റെ പ്രവർത്തനമെന്ന് ഗൂഗിൾ പിന്നീട് വിശദീകരണം നൽകി. മൈക്രോസോഫ്റ്റി ന്റെ ഓപ്പൺ നിർമിത ബുദ്ധി ചാറ്റു ബോട്ടായ ചാറ്റ് ജി പി ഡിയുടെ വൻ വിജയത്തെ പ്രതിരോധിക്കാനാണ് ഗൂഗിൾ പുതിയ ചാറ്റ് ബോട്ടുമായി എത്തിയത്. മൾട്ടിമീഡിയ സെർച്ച് റിസൾട്ട് ഉൾപ്പെടെ വേഗത്തിൽ ലഭ്യമാകും എന്നായിരുന്നു വിശദീകരണം. പരീക്ഷണ അടിസ്ഥാനത്തിലുള്ള ഒരു എ ഐ ലാംഗ്വേജ് മോഡലാണ് ബോർഡ് വാർഡ് എന്താണ് ഗൂഗിൾ നൽകിയ വിശദീകരണം. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ സേവനം നൽകുന്നത്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുന്നോടിയായിട്ടായിരുന്നു പരസ്യം. വെബ് ഡാറ്റ അടിസ്ഥാനമാക്കിയാണ് ബാർഡ് പുതിയതും, നിലവാരമുള്ളതുമായ പ്രതികരണങ്ങൾ നൽകുന്നതെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്. 9 വയസ്സുള്ള ഒരു കുട്ടിക്ക് പോലും മനസ്സിലാവുന്ന രീതിയിൽ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നി ന്നുള്ള പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ചോ, ഫുട്ബോളിലെ മികച്ച സ്ട്രൈക്കർമാരെ കുറിച്ചൊക്കെ വിശദീകരിക്കാനുള്ള കഴിവ് ബാർഡിനുണ്ടെ ന്നാ യിരുന്നു  അവകാശവാദം. ഇതിനിടയിലാണ് ബാർഡിന്റെ പിഴവ് കന ത്ത തിരിച്ചടിയായത്.


 പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like