സ്വാതന്ത്ര്യ ദിന ഓഫറുകളുമായി എയർ ഇന്ത്യ
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളമടക്കമുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്ക് ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളമടക്കമുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്ക് ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.
ഈ മാസം 21ന് മുമ്പ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 36.1 റിയാല്‍ മുതലുള്ള നിരക്കില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ഈ ഓഫർ നൽകുന്നത് ഒക്ടോബര്‍ 15 വരെയാണ്.
നിലവില്‍ മസ്കത്തില്‍ നിന്ന് കണ്ണൂരിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. കുറഞ്ഞ നിരക്കുകള്‍ക്കൊപ്പം സൗജന്യ ബാഗേജ് പരിധി 30 കിലോയില്‍ നിന്ന് 35 കിലോ ആയി ഉയര്‍ത്തിയിട്ടുമുണ്ട്. നേരിട്ടുള്ള യാത്രക്ക് മാത്രമാണ് ഓഫര്‍ ലഭ്യമാകുക. മടക്കയാത്രക്കും ആകര്‍ഷകമായ ഓഫറുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ കണ്ണൂരിലേക്ക് നടത്തുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4.30ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.20ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെട്ട് ഒമാന്‍ സമയം 12.20 മസ്‌കത്തില്‍ തിരികെയെത്തും. ബജറ്റ് വിമാനല്ലാത്ത എയര്‍ ഇന്ത്യയുടെ സ്വതന്ത്ര്യദിന ഓഫറിന് പ്രവാസികള്‍ക്കിടയില്‍നിന്ന് നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വണ്‍ ഇന്ത്യ, വണ്‍ ഫെയര്‍ എന്ന പേരില്‍ നടക്കുന്ന പ്രമോഷന്‍ ക്യാമ്പയിനിന്‍റെ ഭാഗമായാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന് പുറമെ യു. എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നും പ്രമോഷന്‍ ക്യാമ്പയിനിന്‍റെ ഭാഗമായ ഓഫര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുടെ www.airindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക