കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിൽ കലാ പ്രതിഭ പട്ടം നേടി നിവേദ് ഷാജി.
- Posted on February 17, 2026
- News
- By Goutham prakash
- 159 Views
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും, നാടോടി നൃത്തം, കേരളനടനം, കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും നേടിയാണ് നിവേദ ഷാജി കലാപ്രതിഭ പട്ടത്തിലേക്കെ ത്തിയത്.
വയനാട്, പുൽപ്പള്ളി, കൊമ്പനാൽ ഷാജി ഷൈനി ദമ്പതികളുടെ മകനാണ് നിവേദ്.
കലാമണ്ഡലം, ഡോ: റെസി ഷാജിദാസിന്റെ കീഴിൽ ചിലങ്ക നാട്യ കലാക്ഷേത്രത്തിൽ നൃത്തം അഭ്യസിക്കുകയും, വിദ്യാർത്ഥികൾക്ക് നൃത്ത പരിശീലനം നൽകുകയും ചെയ്തു വരുന്നു നിവേദ്.
വയനാട്, കൽപ്പറ്റ എൻ എം എസ് എം ഗവ : കോളേജിലെ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിയാണ് നിവേദ്.
