കല്യാണ സുന്ദരത്തെ ഇരുപതാം നൂറ്റാണ്ടിലെ വിശിഷ്ട വ്യക്തികളിൽ ഒരാളായി ഐക്യരാഷ്ട്ര സംഘടന ആദരിച്ചു
- Posted on February 02, 2023
- News
- By Goutham Krishna
- 253 Views

ചെന്നൈ : സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചെലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് കല്യാണസുന്ദരം. അമേരിക്കൻ ഗവൺമെന്റ് കല്യാണസുന്ദരത്തെ മാൻ ഓഫ് ദി മില്ലേനിയമായി ആദരിച്ച് 30 കോടി രൂപയും നൽകി. ആ തുകയും അദ്ദേഹം സമൂഹത്തിനു വേണ്ടി ചിലവഴിച്ചു. തമിഴ്നാട് സ്വദേശിയായ കല്യാണസുന്ദരം 35- വർഷത്തോളം ലൈബ്രേറിയനായാണ് ജോലി നോക്കിയിരുന്നത്. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പെൻഷൻ അനുബന്ധമായ തുക 10 ലക്ഷത്തോളം തന്റെ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിക്കാതെ പൂർണ്ണമായും അവശരായവർക്ക് വേണ്ടി ഇദ്ദേഹം ചെലവഴിക്കു ക യാണുണ്ടായത്. സ്വന്തം ആവശ്യങ്ങൾക്കുള്ള പണം കല്യാണസുന്ദരം കണ്ടെത്തിയിരുന്നത് ഹോട്ടലുകളിൽ എച്ചിൽ തുടച്ചും, മറ്റുള്ളവന്റെ വിഴുപ്പ് വസ്ത്രങ്ങൾ അലക്കിയുമൊക്കെയാ ണ്. അദ്ദേഹം അന്തി ഉറങ്ങിയിരുന്നത് റെയിൽവേ ഫ്ലാറ്റ്ഫോമിലുകളിലും റോഡരികിലുള്ള ഇരിപ്പിടങ്ങളിലുമായിരുന്നു. കല്യാണസുന്ദരം ഒരിക്കൽ പോലും ഒന്നും തന്റേതാക്കി വെക്കാൻ പരിശ്രമിച്ചില്ല. എന്നുമാത്രമല്ല അതിനുവേണ്ടി ഒരിക്കൽപോലും ആഗ്രഹിച്ചിട്ടുമില്ല. മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടുപോകുന്നില്ല.ജനിക്കുമ്പോൾ ആരും ഒന്നും കൊണ്ടുവരുന്നുമില്ല.പിന്നെ എന്തിനാണ് ഇടയ്ക്കുള്ള കുറച്ചു സമയം സ്വന്തമ ല്ലാത്തവയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് എന്ന് മാധ്യമങ്ങളോട് കല്യാണസുന്ദരം പറയുന്നു. കല്യാണസുന്ദരത്തിന്റെ ഇത്തരത്തിലുള്ള ജീവിതം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. കല്യാണസുന്ദരത്തിന്റെ സേവനമനുഭാവത്തിൽ ആകൃഷ്ടനായ നടൻ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി. അമേരിക്കൻ ഗവൺമെന്റ് ആദരിച്ച ഇത്തരം ഒരു മഹാ വ്യക്തിത്വം നമ്മുടെ ഇടയിൽ ജീവിച്ചിരിക്കുന്നത് പോലും ഇന്ത്യക്കാരായ നമ്മളിൽ പലർക്കും അറിയില്ല.
റിപ്പോർട്ട് : പ്രത്യേക ലേഖിക