കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും; മന്ത്രി വി അബ്ദുറഹിമാന്‍

  • Posted on November 28, 2022
  • News
  • By Fazna
  • 64 Views

മലപ്പുറം;കെട്ടിട ഉടമകള്‍ നേരിടുന്ന പ്രയാസങ്ങളില്‍ ന്യായമായ ഇടപെടല്‍  നടത്തിക്കൊണ്ട് ഉടമകള്‍ക്ക് പരമാവധി ആശ്വാസം ലഭിക്കാനുള്ള നടപടികള്‍ കൈക്കൊളുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു .

കോട്ടയ്ക്കലില്‍  കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളെ അവരുടെ ജീവനോപാധി എന്ന നിലയിലാണ് കാണേണ്ടത്.  മാതൃതാ വാടക പരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കി നികുതി വര്‍ദ്ധനവിന് ആശ്വാസം നല്‍കുന്നതിനുള്ള ബദല്‍ സംവിധാനം ആലോചിക്കും.  സംസ്ഥാന അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഇല്യാസ് വടക്കന്‍ സമ്മേളനത്തില്‍ അധ്യക്ഷ വഹിച്ചു .നഗരസഭാ പ്രതിപക്ഷ നേതാവ് കബീര്‍ മാസ്റ്റര്‍ ,അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അപ്പു തടത്തില്‍,ട്രഷറര്‍ ഗീവര്‍ഗ്ഗീസ് ആലപ്പുഴ,ഭാരവാഹികളായ മൊയ്തീന്‍കുട്ടി തൃശ്ശൂര്‍, സിപി അബൂബക്കര്‍ കോഴിക്കോട് ,ഉമ്മര്‍ ഹാജി വണ്ടൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കൈനിക്കര മുഹമ്മദ് കുട്ടി സ്വാഗതവും നരിമട മുഹമ്മദ്ഹാജി കോട്ടക്കല്‍ നന്ദിയും പറഞ്ഞു. ജീവനോപാധി സംരക്ഷിക്കുവാന്‍ ജീവന്‍ മരണ പോരാട്ടം എന്ന പ്രമേയം സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ ;കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം മന്ത്രി വി അബ്ദുറഹിമാന്‍ കോട്ടക്കലില്‍ ഉദ്ഘാടനം ചെയ്യുന്നു


Author
Citizen Journalist

Fazna

No description...

You May Also Like