ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും' പ്രഭാഷണം നടത്തി
- Posted on December 28, 2022
- News
- By Goutham Krishna
- 275 Views

കൊച്ചി: പല വർണങ്ങൾ കൂടിച്ചേർന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിറം കെടുത്തുന്ന തരം നീക്കങ്ങൾ നടക്കുന്നതായി ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ് പിള്ള. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ടുകൊച്ചി പെപ്പര്‍ ഹൗസില്‍ ' ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്‌കാര വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്തെന്നും അത് പരിപാലിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവർത്തക പ്രസന്ന കെ വർമ മോഡറേറ്ററായി.