എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
- Posted on November 02, 2024
- News
- By Goutham Krishna
- 89 Views
സ്വന്തം ലേഖിക
തിരുവനന്തപുരം
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 2025.മുന്നൊരുക്ക പ്രവർത്തനങ്ങൾ
2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കുവേണ്ടിയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പത്താം തരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്നാണ് .
രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം അറിയാനാവൂ.
*പരീക്ഷാകേന്ദ്രങ്ങൾ*
കഴിഞ്ഞ തവണ കേരളത്തിൽ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്.
രജിസ്‌ട്രേഷനു ശേഷം മാത്രമേ ഇത്തവണ എത്ര കേന്ദ്രങ്ങൾ ഉണ്ടാവൂ എന്ന് പറയാനാകൂ. ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് വരിക
*ഉത്തരക്കടലാസ്സ് വിതരണം*
2025 മാർച്ചിലെ എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. വിതരണം യഥാസമയം പൂർത്തീകരിക്കുന്നതാണ്.
*എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ*
2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ.റ്റി മോഡൽ പരീക്ഷയും 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും.
*എസ്.എസ്.എൽ.സി മോഡൽ പരീക്ഷ 2025*
2025 ഫെബ്രുവരി മാസത്തിൽ നടത്തേണ്ടുന്ന മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയുള്ള തീയതികളിൽ നടത്തും.
*എസ്.എസ്.എൽ.സി പരീക്ഷ 2025*
2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെയുള്ള തീയതികളിൽ നടത്തും.
- ·03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)
- ·05/03/2025 ബുധൻ, രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
- ·07/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാം ഭാഷ പാർട്ട് 2 - മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)
- ·10/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - സോഷ്യൽ സയൻസ്
- ·17/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - ഗണിതശാസ്ത്രം
- ·19/03/2025ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ - മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
- ·21/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ - ഊർജ്ജതന്ത്രം
- ·24/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ11.15 വരെ - രസതന്ത്രം
- ·26/03/2025 ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ - ജീവശാസ്ത്രം
*മൂല്യനിർണ്ണയ ക്യാമ്പുകൾ*
2025 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം 72 ക്യാമ്പുകളിലായി പൂർത്തീകരിയ്ക്കും.
മൂല്യനിർണ്ണയ ക്യാമ്പുകൾ 2025 ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും.
*ഫലപ്രഖ്യാപനം*
2025 മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുന്നതാണ്.
*ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി
പരീക്ഷ മാർച്ച് 2025*
ഹയർ സെക്കണ്ടറി ഒന്നാം വർഷം മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം മൂന്ന് ലക്ഷത്തി എൺപത്തി ഏഴായിരത്തി എൺപത്തിയൊന്നാണ് (3,87,081).
ഹയർ സെക്കണ്ടറി രണ്ടാം വർഷം മൊത്തം പ്രവേശനം നേടിയത് മൂന്ന് ലക്ഷത്തി എൺപത്തി നാലായിരത്തി മുപ്പത് (3,84,030) വിദ്യാർത്ഥികളാണ്.
2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.
ഹയർ സെക്കന്ററി രണ്ടാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്‌കീം ഫൈനലൈസേഷൻ 2025 മാർച്ച് 28, ഏപ്രിൽ 8 എന്നീ രണ്ട് ഘട്ടങ്ങളിലായി നടക്കുന്നതാണ്.
2025 ഏപ്രിൽ 11 ന് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്.അതിനു ശേഷം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും തുടർന്ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും നടക്കുന്നതാണ്. പരീക്ഷകൾ സുഗമമായി നടത്തുന്നതിന് ഇൻവിജിലേഷൻ/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിയ്ക്കായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരുടെ സേവനം പരീക്ഷാ ദിവസങ്ങളിൽ അനിവാര്യമാണ്. കൂടാതെ ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രിൽ 11 മുതൽ ആണ്.ആയതിലേക്കായി ഇരുപത്തിയാറായിരത്തിൽ അധികം അധ്യാപകരുടെ സേവനവും ആവശ്യമാണ്.
*ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ*
എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്
- · 2025 മാർച്ച് 6, വ്യാഴം - പാർട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി
- · 2025 മാർച്ച് 11, ചൊവ്വ - ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്
- · 2025 മാർച്ച് 15, ശനി - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- · 2025 മാർച്ച് 18, ചൊവ്വ - ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
- · 2025 മാർച്ച് 20, വ്യാഴം - ബയോളജി,ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
- · 2025 മാർച്ച് 22, ശനി -ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
- · 2025 മാർച്ച് 25, ചൊവ്വ - ഗണിതം, പാർട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
- · 2025 മാർച്ച് 27, വ്യാഴം - ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്
- · 2025 മാർച്ച് 29, ശനി - പാർട്ട് 1 ഇംഗ്ലീഷ്
*രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ*
എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്
- · 2025 മാർച്ച് 3, തിങ്കൾ - പാർട്ട് 1 ഇംഗ്ലീഷ്
- · 2025 മാർച്ച് 5, ബുധൻ - ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
- · 2025 മാർച്ച് 7, വെള്ളി - ബയോളജി,ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
- · 2025 മാർച്ച് 10, തിങ്കൾ - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- · 2025 മാർച്ച് 17, തിങ്കൾ - ഗണിതം, പാർട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
- · 2025 മാർച്ച് 19, ബുധൻ - പാർട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി
- · 2025 മാർച്ച് 21, വെള്ളി - ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്
- · 2025 മാർച്ച് 24, തിങ്കൾ - ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
- · 2025 മാർച്ച് 26, ബുധൻ - ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്
*വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം*
ഒന്നാം വർഷം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇരുപത്തിയെട്ടായിരത്തി പന്ത്രണ്ടും (28,012) രണ്ടാം വർഷം പഠിക്കുന്ന കുട്ടികളുടെ എണ്ണം ഇരുപത്തി ഏഴായിരത്തി നാന്നൂറ്റി അഞ്ചും (27,405) ആണ്.
ഒന്നാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 6 ന് തുടങ്ങി മാർച്ച് 29 ന് അവസാനിക്കുന്നു.
രണ്ടാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 3 ന് തുടങ്ങി മാർച്ച് 26 ന് അവസാനിക്കുന്നു.
രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെയാണ്.
രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 22 ന് ആരംഭിച്ച് ഫെബ്രുവരി 14 ന് അവസാനിക്കും.
ആകെ പരീക്ഷാ സെന്ററുകളുടെ എണ്ണം 389 ആണ്.
ആകെ മൂല്യനിർണ്ണയ ക്യാമ്പുകളുടെ എണ്ണം എട്ടാണ്.
സ്‌ക്രൈബിനെ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ആയത് അനുവദിച്ചു നൽകുന്നതിനുള്ള ഉത്തരവ് അതാത് മേഖലാ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ഓഫീസിൽ നിന്നും നൽകുന്നു.
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതാത് ഡി.ഇ.ഒ ഓഫീസിൽ നിന്നും സ്‌ക്രൈബിനെ വിദ്യാർത്ഥികൾക്ക് ഏർപ്പാടാക്കി നൽകുന്നു.
2024 വർഷത്തെ ഭിന്നശേഷി വിദ്യാർത്ഥികളുടെ എണ്ണം ആയിരത്തി ഇരുപത്തി എട്ടാണ്.
*ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ*
എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും
- · 2025 മാർച്ച് 6, വ്യാഴം-ഓൻഡ്രപ്രണർഷിപ്പ്ഡെവലപ്‌മെന്റ്
- · 2025 മാർച്ച് 11, ചൊവ്വ - വൊക്കേഷണൽ തിയറി
- · 2025 മാർച്ച് 15, ശനി - കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്
- · 2025 മാർച്ച് 18, ചൊവ്വ - ജ്യോഗ്രഫി, അക്കൗണ്ടൻസി
- · 2025 മാർച്ച് 20, വ്യാഴം - ബയോളജി,മാനേജ്‌മെന്റ്
- · 2025 മാർച്ച് 22, ശനി -ഫിസിക്‌സ്
- · 2025 മാർച്ച് 25, ചൊവ്വ - ഗണിതം
- · 2025 മാർച്ച് 27, വ്യാഴം - ഇക്കണോമിക്‌സ്
- · 2025 മാർച്ച് 29, ശനി - പാർട്ട് 1 ഇംഗ്ലീഷ്
*രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ*
എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം
ആരംഭിക്കും
- · 2025 മാർച്ച് 3, തിങ്കൾ -പാർട്ട് 1 ഇംഗ്ലീഷ്
- · 2025 മാർച്ച് 5, ബുധൻ - ഫിസിക്‌സ്
- · 2025 മാർച്ച് 7, വെള്ളി - - ബയോളജി, മാനേജ്‌മെന്റ്
- · 2025 മാർച്ച് 10, തിങ്കൾ - കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്
- · 2025 മാർച്ച് 17, തിങ്കൾ - ഗണിതം
- · 2025 മാർച്ച് 19, ബുധൻ - ഓൻഡ്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്
- · 2025 മാർച്ച് 21, വെള്ളി - ഇക്കണോമിക്‌സ്
- · 2025 മാർച്ച് 24, തിങ്കൾ - ജ്യോഗ്രഫി, അക്കൗണ്ടൻസി
- · 2025 മാർച്ച് 26, ബുധൻ- വൊക്കേഷണൽ തിയറി
*ഒന്നു മുതൽ ഒൻപത് വരെയുളള വാർഷിക പരീക്ഷകൾ*
എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടത്തും.
എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ നടത്തും.
ഹൈസ്‌കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ നടത്തും.
ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെ നടത്തും.
*എസ്.എസ്.എൽ.സി പരീക്ഷ സവിശേഷ സഹായം ലഭ്യമായ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികളുടെ വിവരങ്ങൾ*
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിവിധ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവിധ പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്.
സ്‌ക്രൈബിന്റെ സേവനം, ഇന്റർപ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽ, എഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് നൽകൽ എന്നിവയാണ് പ്രസ്തുത സവിശേഷ സഹായങ്ങൾ. 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ സവിശേഷ സഹായം ലഭ്യമായ
21 ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികളുടെ ആകെ എണ്ണം ഇരുപത്താറായിരത്തി അഞ്ഞൂറ്റി പതിനെട്ട് (26,518) ആണ്. പ്രസ്തുത എണ്ണത്തിൽ ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികൾക്ക് സവിശേഷ സഹായ ആനുകൂല്യം നേടിയതും ലഭ്യമായതുമായ വിദ്യാഭ്യാസ ജില്ലയും റവന്യൂ ജില്ലയും മലപ്പുറമാണ്. ഏറ്റവും കുറവ് പരീക്ഷാർത്ഥികൾക്ക് ആനുകൂല്യം നേടിയതും ലഭ്യമായതുമായ വിദ്യാഭ്യാസ ജില്ലയും റവന്യൂ ജില്ലയും പത്തനംതിട്ടയാണ്.
കഴിഞ്ഞ അഞ്ച് വർഷങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സവിശേഷ സഹായ ആനുകൂല്യം ലഭ്യമായ ഏറ്റവും കൂടുതൽ പരീക്ഷാർത്ഥികൾ ഉള്ള ജില്ല മലപ്പുറവും കുറവുള്ള ജില്ല പത്തനംതിട്ടയും തന്നെയാണ്.
2024 മാർച്ചിൽ വിവിധ സവിശേഷ സഹായ ആനുകൂല്യങ്ങൾ അനുവദിക്കപ്പെട്ട ഇരുപത്താറായിരത്തി അഞ്ഞൂറ്റി പതിനെട്ട് (26,518) കുട്ടികളിൽ ഇരുപതിനായിരത്തി ഇരുന്നൂറ്റി എഴുപത്തി രണ്ട് (20272) പേരിൽ ലേണിംഗ് ഡിസബിലിറ്റി, സ്‌പെഷ്യൽ ലേണിംഗ് ഡിസ്ബിലിറ്റി, ബോർഡർ ലൈൻ ഇന്റലിജൻസ് വിഭാഗങ്ങളിൽപ്പെട്ടതാണ്.
മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോഴും ഇതേ വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികൾക്ക് തന്നെയാണ് സവിശേഷ സഹായ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുള്ളത്.
റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രാമുഖ്യം നൽകി വരുന്നുണ്ട്.
ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗം കുട്ടികൾക്കു മാത്രമാണ് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചു വന്നിരുന്നത്. പിന്നീട് പഠന വൈകല്യമുള്ള കുട്ടികളേക്കൂടി, ഹീമോഫീലിയയുള്ള കുട്ടികളെക്കൂടി പരീക്ഷാനുകൂല്യത്തിനായി പരിഗണിക്കാൻ തുടങ്ങി. റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 ൽ –
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലായെന്നു നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ പ്രസ്തുത ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും പരീക്ഷാനുകൂല്യം നൽകി വരുന്നു.
21 തരം വൈകല്യങ്ങൾ ഇവയാണ്.
- കാഴ്ചവൈകല്യം
2.ലോ വിഷൻ
3.ലെപ്രസി ക്യൂവേർഡ്
4.ശ്രവണ വൈകല്യം
5.ലോകോ-മോട്ടോർ ഡിസബിലിറ്റി
6.ഡ്വാർഫിസം
7.ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ
8.മെന്റൽ ഇൽനസ്സ്
9.ഓട്ടിസം
10.മസ്തിഷ്‌ക സംബന്ധമായ വൈകല്യം
11.മസ്‌കുലർ ഡിസ്‌ട്രോഫി
12.ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ്
13.പഠനവൈകല്യം
14.മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്
15.സ്പീച്ച് ആന്റ് ലാങ്ക്വേജ് ഡിസബിലിറ്റി
16.തലാസ്സീമിയ
17.ഹീമോഫീലിയ
18. സിക്കിൾസെൽ ഡിസീസ്
19. മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഇൻക്ലൂഡിംഗ് ഡെഫ് ബ്ലൈൻഡ്നെസ്സ്
20. ആസിഡ് അറ്റാക്ക് വിക്ടിം
21. പാർക്കിൻസൺസ് ഡിസീസ്
നിലവിൽ മെഡിക്കൽ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അനുബന്ധങ്ങൾ എന്നിവ പരിശോധിച്ചാണ് അർഹമായ പരീക്ഷാനുകൂല്യം നൽകി വരുന്നത്.
കൂടാതെ ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷകൾ, പരാതികൾ തുടങ്ങിയവ വരുന്നതിനോടൊപ്പം ഭിന്നശേഷി കമ്മീഷണർക്കും രക്ഷിതാക്കളും കുട്ടികളും മറ്റു സാമൂഹിക പ്രവർത്തകരും പരാതികൾ നൽകാറുണ്ട്.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
എന്നാൽ ഈ മേഖലയിൽ അനാരോഗ്യകരമായ ചില പ്രവണതകൾ ഉണ്ട് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അർഹതപ്പെടാത്ത കുട്ടികൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമം ആ കുട്ടികൾക്ക് തന്നെ ദോഷമാണെന്ന് തിരിച്ചറിയണം.
അർഹതയില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്കും ഇക്കാര്യത്തിൽ ബാദ്ധ്യതയുണ്ട് എന്ന കാര്യം ഞാൻ ഓർമ്മിപ്പിക്കുകയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവമായാണ് ഇക്കാര്യങ്ങൾ കാണുന്നത്.
പരീക്ഷാനുകൂല്യം കൈപ്പറ്റുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇനി പറയുന്നു
1. 2020 മാർച്ച് - പതിമൂവായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി നാല് (13,294)
2. 2021 മാർച്ച് - പതിമൂവായിരത്തി അഞ്ഞൂറ്റി അറുപത്തിയാറ് (13,566)
3. 2022 മാർച്ച് - പതിനേഴായിരത്തി അഞ്ഞൂറ്റി മുപ്പത്തി നാല് (17,534)
4. 2023 മാർച്ച് -ഇരുപത്തിയൊന്നായിരത്തി നാന്നൂറ്റി അമ്പത്തി രണ്ട് (21452)
5. 2024 മാർച്ച് -ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി പതിനെട്ട് (26518)
*സബ്ജക്ട് മിനിമം*
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുളള പരിപാടി രൂപീകരിക്കുന്നതിനും 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും
2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയിൽ സബജക്ട് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യ നിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനായിപ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിന് അനുമതി നൽകി കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
*സ്‌കൂൾ കായികമേള ഘോഷയാത്രകൾ*
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കായുള്ള മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട് ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പുറപ്പെട്ടു.
കൊല്ലം, കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, കാലടി, ആലുവ, കളമശ്ശേരി, വരാപ്പുഴ, ഇടപ്പള്ളി, കാക്കനാട്, കിഴക്കമ്പലം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ എന്നീ പോയിന്റുകളിൽസ്വീകരണം ഏറ്റു വാങ്ങി ഘോഷയാത്ര നവംബർ 4 ന് രാവിലെ 11.30 ന് എറണാകുളം മറൈൻ ഡ്രൈവിൽ എത്തും.
സമഗ്രഗുണമേന്മാ വിദ്യാഭ്യാസം*
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തിയുളള പദ്ധതികളും പ്രവർത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം. കഴിഞ്ഞ കാലങ്ങളിൽ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന്
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നത്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്തിന്റെ ഭാഗമായാണ് 2016-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചതും തുടർച്ചയായി വിദ്യാകിരണം മിഷൻ നടപ്പാക്കിയതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലയങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയർന്നതും. ഈ ഭൗതിക സാഹചര്യങ്ങളെയും കൂടി ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
അക്കാദമിക ഗുണമേന്മാ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
കേവലമായ പാഠ്യപദ്ധതി നവീകരണത്തിന്റെയും പാഠപുസ്തക പരിഷ്‌കരണത്തിന്റെയും പ്രവർത്തനങ്ങൾ കൊണ്ടു മാത്രം ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ല. മറിച്ച് ഇത് വിദ്യാലയങ്ങളിൽ കൃത്യമായി നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം. ഗുണമേന്മയുളള വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം
ഏകദിന വിദ്യാഭ്യാസ കോൺക്ലേവ് 2024 മെയ് 28-ന് തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുകയുണ്ടായി.
സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി
അംഗങ്ങൾ, നിയമസഭാ സബ്ജക്ട് കമ്മിറ്റി (വിദ്യാഭ്യാസം) അംഗങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ്, വിവിധ ഏജൻസികളുടെ ഡയറക്ടർമാർ, അധ്യാപക-വിദ്യാർത്ഥി സംഘടനാ
പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ,
പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ പ്രതിനിധികളും ആവശ്യപ്പെട്ടു. കോൺക്ലേവിനെ തുടർന്ന് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കുകയും, മുഖ്യമന്ത്രി അവലോകനം നടത്തുകയുണ്ടായി.പാഠ്യപദ്ധതി നിഷ്‌കർഷിക്കുന്ന ശേഷികൾ ഓരോ ഘട്ടത്തിലും ഓരോ കുട്ടിയും നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തനബന്ധിതമായ പഠനപ്രവർത്തനങ്ങളാണ് ക്ലാസ് റൂമിൽ നടപ്പിലാക്കേണ്ടത്.ഈ പ്രവർത്തനങ്ങളെ നിരന്തരവും സമഗ്രവുമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.നിരന്തര വിലയിരുത്തൽ പ്രക്രിയയെ പഠന സഹായ പ്രക്രിയയായി പരിഗണിച്ച് അധ്യാപകർ പ്രവർത്തിക്കുന്നതിനും, അത് പ്രകാരം സ്‌കൂൾ തലം, ജില്ലാതല മോണിറ്ററിംഗ് സംവിധാനങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്
പാഠഭാഗങ്ങൾ ഒരുക്കുന്നതിനും പ്രധാമാധ്യാപകർ,വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് നിരീക്ഷിക്കുന്നതിനുമായി സമഗ്ര പ്ലസ് എന്ന പോർട്ടൽ വികസിപ്പിച്ച് എടുത്തിട്ടുണ്ട്.ഓരോ പരീക്ഷയ്ക്കു ശേഷവും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ പഠനപിന്തുണ ആവശ്യമുളള
കുട്ടികളെ കണ്ടെത്തി പരിഹാര മാർഗങ്ങൾ തേടി കുട്ടികൾ നിശ്ചിത ശേഷികൾ നേടുന്നുണ്ട് എന്ന് ചുമതലയുളള ടീച്ചർമാർ ഉറപ്പുവരുത്തണം.
ഓരോ വിദ്യാലയത്തിലും പഠനപിന്തുണ വേണ്ട എല്ലാ കുട്ടികൾക്കും അത് ലഭിച്ചിട്ടുണ്ട് എന്ന് പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണം. പാദ, അർദ്ധ, വാർഷിക പരീക്ഷകൾക്കു ശേഷമുളള ദിവസങ്ങളിൽ പരിഹാരബോധന പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സംഘടിപ്പിക്കണം.
നിരന്തര മൂല്യനിർണ്ണയ പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഓരോ ക്ലാസ്സിലും പ്രവർത്തനരേഖ വികസിപ്പിക്കേണ്ടതാണ്. ഇത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കീം ഓഫ് വർക്ക്, ടീച്ചർ ടെക്സ്റ്റിന്റെയും
അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്.നിരന്തര മൂല്യനിർണ്ണയം സമഗ്രവും സുതാര്യവുമാക്കുന്നതിന് നിലവിൽ ഉപയോഗത്തിലിരിക്കുന്ന സഹിതം പോർട്ടലിനോടോപ്പം സമഗ്ര പ്ലസും ഉപയോഗപ്പെടുത്തേണ്ടതാണ്.
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം ആയിട്ടുള്ളത്.വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ വായന എഴുത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്‌കൂൾതല ഇടപെടൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്.മെന്ററിങ്ങ് ഫലപ്രദമായി നടപ്പാക്കുന്നതിനും മോണിറ്ററിങ്ങ് ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ട്.
മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി നിലനിൽക്കുന്നു . അതോടൊപ്പം തന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക് അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനുള്ള സമയ കുറവ് ഗൗരവമായി തന്നെ വീക്ഷിക്കും.
പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.അംഗീകാരമില്ലാത്ത സ്‌കൂളുകൾ നിർത്താക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നു.അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താൻ സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ഊന്നിപ്പറഞ്ഞത്.