സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോയ്ക്ക് പരിക്ക്
- Posted on October 07, 2020
- Cinemanews
- By enmalayalam
- 831 Views
കൊച്ചി : നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടയിൽ പരിക്ക്. പരിശോധനയിൽ വയറിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റി. കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം.
എറണാകുളം പിറവത്ത് കള എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടെ ആയിരുന്നു നായകനായ ടോവിനോ തോമസിന് പരിക്ക് പറ്റിയത്. കഴിഞ്ഞദിവസം സംഘട്ടനരംഗം ചിത്രീകരിക്കുമ്പോൾ ആയിരുന്നു വയറിന് പരിക്കേറ്റത്. എന്നാൽ പരിക്ക് അവഗണിച്ചും ഷൂട്ടിംഗ് തുടരുകയായിരുന്നു. ഇന്ന് വയറുവേദന കൂടിയപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ വയറിൽ രക്തസ്രാവം കണ്ടെത്തി. എന്നാൽ ഇത് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ വേണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും. ലോക്ക് ഡൗണിന് ശേഷം ഷൂട്ടിങ് ആരംഭിച്ച ആദ്യ ടോവിനോ ചിത്രമാണ് കള. സംഘട്ടനത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംവിധായകൻ രോഹിത് വി എസ് ആണ്.
Janam
